Monday, July 5, 2010

കാലൊച്ച

പാരിജാത പൂമണമൊഴുകി വരുമാ
കാറ്റിലിന്നു പറയാത്തൊരു
സ്നേഹ മര്‍മ്മരം നീ കേട്ടിടുന്നോ?

ഒരു തിങ്കളായി തളിര്‍ത്തു നീ
എന്റെ നെഞ്ചില്‍
വെറുതെ കാലൊച്ച വെപ്പതെന്തിനോ?

നിലാവ് മീട്ടീടുമാ രാഗത്തിന്
ചുവടുവെച്ച്
മയൂരനടനം ഇന്നാടീടാനോ?

ഇണചേരാ കിളികളെപ്പോലെ നാമൊരു
ഇടം തേടി
കൈപിടിച്ചുയരാം എങ്കിലോ

കണ്ണടച്ചു നീണ്ടവഴിയില്‍ ഇന്ന്
കാണാതെ പോയ
എന്നെ കാത്തു നിന്നീടാമോ?

മഴമേഘം മണിച്ചെപ്പ്‌ തുറന്നൊരു
മാരിവില്ല്
പാകിയത്‌ കണ്ടു നിന്നീടാം...

ധനുമാസ രാവില്‍ മൂളലായി ഒഴുകുമാ
മലര്‍ വീണയുടെ
മന്ത്രഗീതമൊന്നു കേട്ടലിയാം പിന്നെ

ചാരിയുറങ്ങാം ചാഞ്ചാടുമീ തെന്നലിന്‍
മടിയില്‍
തലവെച്ചു വെറുതെ മിഴിയടച്ചീടാം

കൂടെ വരുമോ എന്നുമൊരു നിഴലായി
ഒരു തണലായി
നീ കൂട്ടുവരുമോ എന്നുടെകൂടെ.......

4 comments:

ഉപാസന || Upasana said...

സിനിമാഗാനം പോലെയുണ്ട് പ്രണവം
:-)

Thommy said...

Very good...
Chemists are good at everything...!!.
I am also a chemist.

jayaraj said...

പ്രണയിനിയെ കാത്തിരിക്കുകയാ അല്ലെ ??????? മനസിലായി ..... എന്നെങ്കിലും വരും ട്ടോ..... കവിത നന്നായിട്ടുണ്ട് .

Pranavam Ravikumar said...

@ഉപാസന: വളരെ നന്ദി, വീണ്ടും വരുക....
@Thommy Yes Chemist always rocks !!!
@ജയരാജ്‌: വളരെ നന്ദി... വന്നാല്‍ രക്ഷപെട്ടു!
@ഉമേഷ്‌ ഏട്ടാ: നന്ദി,