'സ്നേഹം' അതിന്നു വെറുമൊരു കാഴ്ച വസ്തു
'ദയ' കാവ്യാ കഥയിലെ ബീജം മാത്രമേ
'ചിരി'ക്കുമുണ്ട് വലിയൊരു ക്ഷാമമിവിടെ
എല്ലാം മര്‍ത്യന്തന്‍ പ്രവൃത്തികള്‍ ഇന്ന്
വരുത്തി വെച്ച വിനകള്‍ മാത്രമേ
വീണ്ടുമൊരു ചോരപ്പുഴ വെട്ടിയൊഴുകുന്നു
ഈ ഭൂവില്‍; വെന്തുനീരുന്നതില്‍
ഇന്ന് ചില മര്‍ത്യനും; ഒപ്പം ആ കോപാഗ്നിയില്‍
എരിഞ്ഞടങ്ങുന്നു അവനെ പിന്തുടര്‍ന്ന
പേരും അവന്റെ പ്രശസ്തിയും
പൊലിഞ്ഞുപോകുന്നു വെറുതെയിന്നവന്‍ വേഗം
തുനിഞ്ഞുപോകുന്നു എതിനുമെന്തിനും
സ്വപ്ന സമാനം ഈ ജീവിതമെങ്ങിലും
അതിനെ അവന്‍ പേടി സ്വപ്നമാക്കുന്നു
അവന്റെ ചില 'നല്‍' ചെയ്തികളാല്‍
ധരണി! നീ ക്ഷമിക്കരുത് നീ ഒരു നാളും
ഇവന്‍ മനുഷ്യനല്ല..... മൃഗമാണ്!!!
1 comment:
Very Nice Poem... Reflects The Condition Of Today's Society....
Post a Comment