പകലേറെ കഴിഞ്ഞു
പലവേലകള്‍: കഴിഞ്ഞു
പാവമെന്നതിനാല് അവന്
ഇന്നുമൊരു പാമരന്:...
പണിചെയ്തു ചെയ്തവന്
തളര്‍ന്നു വീണിടുന്നു ഇന്നിതാ
പരിത്യാഗം ചെയ്ത 'ഇവന്'
കര്‍മ്മഫലം എവിടെയോ?
വെറുതെ പഴിക്കുവാന്‍
അറിയില്ല ഒരു നാളുമെനിക്ക്
ബാഹ്യ വീക്ഷണം, അതോ
സ്വസ്ഥം, വെറും നിശബ്ദം.....
അതിന്മേല് പടയെടുക്കുവാന്‍
വെമ്പുന്നു ഒരു ചിലര്‍ പണ്ടാരോ
പഴകിവന്ന ചില ചീട്ടകള്‍
കാതലായി തുടര്‍ന്നുപോയി......
ഈ അടികള്‍ താങ്ങിയും
അവന് വീണ്ടും നടക്കുന്നിതാ
കീറിപ്പറഞ്ഞ തന് ഉടുതുണി
വീണ്ടുമൊന്നു ഉയര്‍ത്തി കെട്ടി.....
തുടിക്കുന്ന അവന് ഉള്:നാദം
കേള്‍പ്പതില്ലാരുമേ, അതു താന്‍
എന്നുള്ളില്‍ അടങ്ങാതെ
ഒഴുകുന്ന ആ നിസ്വനം.....
3 comments:
അശംസകള്‍ :)
നന്നായിട്ടുണ്ട്
കേള്‍ക്കുവാന്‍ ആരുമില്ലാത്തതാണ് ഉള്ളില്‍ നിസ്വനമായത്. കൊള്ളാം. ആശംസകള്‍.
Post a Comment