നഷ്ടപ്പെട്ട ചിന്ത തന്നേതോ സ്മാരക മി -
ന്നുയര്‍ന്നു പോകുന്നു കരിനിഴല്‍ പാകിടാന്‍ ...
കാറ്റിലൊരു തേങ്ങല്‍ വെറുതേ മാടിവിളിച്ചു,
ഈ പാതിരാവിലെന്തോ പാടിടാന്‍:....
"സ്നേഹ ലോലമാ" ശൈശവമെന്നത് പോയ്,
കൂടെ കളിക്കാന്‍ കാത്തില്ല ബാല്യവും
തുറന്നിട്ടു യൌവന ജാലകം പിന്നേയും
വന്നില്ല സഖിയും ഒരു സ്വപ്നവും.....
പിന്നെയെന്തു തന്നൂ കാലം സമ്മാനമായി?
"ബന്ധങ്ങളും കൂടെ ബന്ധനങ്ങളും
ബന്ധങ്ങള്‍ വിടപറഞ്ഞു പിരിഞ്ഞു വഴിയില്‍,
ബന്ധനസ്ഥനായി ഞാന്‍ ഏഴേഴു ജന്മവും...."
ബന്ധനത്തില്‍ സംതൃപ്തി തേടിയൊടുവിലെന്‍
കണ്ണുകള്‍ കാറ്റിലുമശ്രു പൊഴിക്കുകില്ല.
കാലം തന്ന ഈ മുറിവുകള്‍ വേഗമുണക്കേണം
നിസ്സഹായനെങ്കിലും കുറെ പ്രതീക്ഷയുണ്ട്...
6 comments:
കുറെ പ്രതീക്ഷയുണ്ട്...
വരികള്‍ ഇഷ്ടമായി!
വളരേണ്ടിയിരുന്നില്ല. എല്ലാവരുടെയും
മുന്നില്‍ ഒരു കൊച്ചു കുട്ടിയായി ഓടി
കളിച്ചാല്‍ മതിയായിരുന്നു എന്നു നന്തനാര്‍
എഴുതിയത് ഈ നല്ല കവിത വായിച്ചപ്പോ -
ളോര്‍ത്തു പോയി.
ഈ ഫോട്ടോയും ഉണ്ണിക്കുട്ടന്റെ
ലോകമെഴുതിയ നന്തനാരെ ഓര്‍മ്മിപ്പിക്കുന്നു
കൊച്ചുരവി , താങ്കളുടെ പ്രതീക്ഷയില്‍ ഞാന്‍ പ്രതീക്ഷിച്ചത് പലതും വന്നീല്ല . നിരാശയും നിസ്വനങ്ങളുമുള്ള നല്ല പ്രമേയം . എഴുത്തും കൊള്ളാം .പലവരികളും ഗദ്യം പോലെ തോന്നുന്നു . താങ്കള്‍ ഒന്നുകൂടി മനസ്സിരുത്തിയാല്‍ ഇത് മനോഹരമാക്കിയെടുക്കാം .
നഷ്ടപ്പെട്ട ചിന്ത തന്നേതോ സ്മാരക മി -
ന്നുയര്‍ന്നു പോകുന്നു കരിനിഴല്‍ പാകിടാന്‍ ....... എന്നാക്കുക
അവസാനത്തെ നാല് വരി ഒന്ന് പൊളിച്ചെഴുതുക ..
ഭാവുകങ്ങള്‍
@കലവല്ലഭന്‍: നന്ദി വീണ്ടും വരുമല്ലോ....
@മഹിയേട്ടാ: ഇതുപോലെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു....
@ജയിംസ് സാര്‍: ഒരുപാട് നന്ദി...
@Abdulkader kodungallur : ഏതു കവിത എഴുതിയാലും അതിന്റെ പ്രോസ് ആന്‍ഡ് കോണ്‍സുകള്‍ അതുപോലെ പറഞ്ഞു തന്നു ഒരുപാട് സഹായിക്കുന്നുണ്ട്.... ഒരായിരം നന്ദി.... വീണ്ടും വരുമല്ലോ?
"സ്നേഹ ലോലമാ" ശൈശവമെന്നത് പോയ്,
കൂടെ കളിക്കാന്‍ കാത്തില്ല ബാല്യവും
തുറന്നിട്ടു യൌവന ജാലകം പിന്നേയും
വന്നില്ല സഖിയും ഒരു സ്വപ്നവും.....
ആഹാ ഉഗ്രൻ!
Post a Comment