മേഘം പൊഴിയും
മനസ്സില്‍ മായാതൊരുഗാനം
കുയില്‍ പാടും നേരം
അതിലുമേതോ താളം.
പുണരും കാറ്റില്‍
ഇന്നേതോ മൌനവികാരം
നീലാകാശം വിടരും
ഇവിടമൊരു മഴഭാവം.
ഉണരൂ, നീയെന്‍ കിളിയേ,
നീണ്ട കിനാവുകള്‍ തെളിയും
നിന് മിഴികളില്‍ നിറയും,
ഇനി വര്‍ണ്ണ വിചാരം.
അറിയാനൊഴുകും,
ആടിവരും കാവില്‍ സുമലതയും
വഴിനീളേ കൂടെവരാന്‍
നിഴലായ് പൂങ്കുരുവി!
പൊന്‍പുലരി തന് ശ്രീമുഖം
ഈ കൃതിയുടെ നിജഭാവം
സരസം പാടാന്‍ ഉണരൂ,
കിളിയേ നീ, തുയിലുണരൂ...
5 comments:
ലളിതം സുന്ദരം.
ആശംസകള്‍
കിളിനാദം കാതിലെത്തി.ഞാന്‍ നാട്ടിലായിരുന്നു ഒരു മാസമായി.എന്നും മനസ്സിന് കുളിര് തന്നത് മുന്‍ വശത്തുള്ള റബര്‍ കാട്ടില്‍ ഉച്ചത്തില്‍ ശബ്ദ്ധമുണ്ടാക്കി അലയുന്ന മയില്‍ കൂട്ടങ്ങളായിരുന്നു.
സുന്ദരവും ലളിതവുമായ വരികൾ...!
ഇത് കൊള്ളാംട്ടോ ...
സുന്ദരം മനോഹരം
Post a Comment