കാര്‍മേഘങ്ങള്‍ പെയ്തിറങ്ങിയ രാവിന്‍ മടിത്തട്ടില്‍
നിദ്രയിലാഴ്ന്നു ഇന്നൊരു പൊന്‍ വസന്തം
സ്നേഹമയിയായ ജനനിതന്‍ മടിത്തട്ടില്‍ ചാലേ
കിടന്നുരന്കുമൊരു കുഞ്ഞു പൈതലായി.....
പുഞ്ചിരിയില്‍ പൂ വിടര്‍ത്തുമൊരു ദാരു ശില്പമായി
പാരെങ്ങും സൌരഭ്യം പൊഴിയുന്നു ഈ വസന്തം
കാവ്യനര്‍ത്തകിയുടെ നടന ചാരുതയിലത് ഇന്ന്
ആഴ്ന്നിറങ്ങുന്നു ആനന്ദലഹരിയില്‍.....
പണ്ടാരോ പാടിയ പാട്ടിന്‍ വരികള്‍ തേടി
പാതി മഴക്കത്തില്‍: വെറുതെ മുഴുകി നടന്നപ്പോള്‍
കേള്‍ക്കുവാന്‍ കൊതിച്ചുപോയ ഗാനമെല്ലാം ഇന്നാരോ
പാടി തുടങ്ങി ഒരു താരാട്ട് പാട്ടായി.....
കാറ്റ് പൂവിനോട് പറഞ്ഞ കഥ കേട്ടു കേട്ട്
വീണ്ടുമൊന്നു ഉണര്‍ന്നുവെങ്കിലും
കിഴക്കൊന്നു വെളിച്ചം അണിയാതെ നിന്നതിനാല്‍
വീണ്ടുമൊഴുകി നിദ്രയില്‍ കളിത്തോണിയായി.....
No comments:
Post a Comment