Monday, March 15, 2010

കാത്തിരിപ്പ്

കാത്തു നില്‍ക്കാന്‍ മോഹം നിനക്കുണ്ടാകിലും
കാത്തു നിന്നീടുവാന്‍ നേരമില്ല എനിക്കിനി
കാത്തിരുപ്പിന്റെ കൂരിരുട്ടില്‍ വീണ്ടും മൂകയായി
കാത്തു നിന്നു നീ വീണ്ടും എന്‍ സ്മൃതില്‍


പാതി മയക്കത്തില്‍ നഷ്ടപെട്ട ആ സ്വപ്നം
വീണ്ടും നമുക്ക് കണ്ടെടുക്കാം, കാത്തു വെക്കാം
ഇനിയൊന്നുരങ്ങു നീ എന്‍ പ്രിയസഖി
ഈ ജന്‍മം എത്ര നാള്‍ ശാശ്വതം?


നിനക്കു വിധിക്കാത്തതല്ലെന്‍ സ്നേഹ ഭാഷണം
ഈ വേറ്പെടല്‍ വിധിയുടെ ലാസ്യ ഭൂഷണം
നിനക്കു നഷ്ടപെട്ടെന്‍ മധുര വീക്ഷണം
സ്നേഹ സൂര്യോദയത്തിന്‍ അഴ്ന്ന ലക്ഷണം

No comments: