Monday, March 15, 2010

അറിയാതെ...

ഒരു പൂവിലെ പൂമ്പാറ്റയെ
നിന്നെ കാണുമ്പോള്‍ അറിയാതെ ഞാന്‍
മനസ്സില്‍ പ്രണയം കരുതി വെച്ചു
നിനക്കായ് പല നാള്‍ കാത്തു നിന്നു


സ്വപ്നത്തില്‍ ചിറകുകള്‍ നീ വിടര്‍ത്തി
ഇനിയും പറന്നീടു ഈ മഴയില്‍
തുണയായി ഒഴുകാം പൂങ്ങുടയായി
നിനക്കായ് എന്നും ഒഴുകി വരാം


മഞ്ഞിന്‍ മഴയില്‍ നീ നനയുമ്പോള്‍
ഒരു കുഞ്ഞു തെന്നലായി ഞാനിന്നു
വെറുതെ തഴുകാം ഒരു നിമിഷം
ഇനിയും നനയാം കുളിര്‍ മഴയില്‍

No comments: