മഴയിലൊന്നു നനയുവാന്‍
മഴമുകിലെ പുണരുവാന്‍
മഴവില്ല് കാണുവാന്‍
നനഞ്ഞോടി കളിക്കുവാന്‍
ഇന്നെനിക്കിഷ്ടം.....
ഒരിലയായി തളിര്‍ക്കുവാന്‍
കാറ്റായി വീശുവാന്‍
പുഴയായി ഒഴുകുവാന്‍
കടലായി അല തല്ലുവാന്‍
എനിക്കൊരിഷ്ടം.....
കിളിയായി ഉയരുവാന്‍
കുയിലായി പാടുവാന്‍
മയിലായി ആടുവാന്‍
തത്തയായി കൊന്ജുവാന്‍:
എന്നുമെനിക്കിഷ്ടം.....
മുല്ല പൂത്തു കാണുവാന്‍
അതിന്‍ ഗന്ധം ഒന്നറിയുവാന്‍:
മെല്ലെയതില്‍ അലിയുവാന്‍
അറിയാതങ്ങു മയങ്ങുവാന്‍:
വീണ്ടുമെനിക്കിഷ്ടം.....
താരാട്ടുപാട്ട് കേള്‍ക്കുവാന്‍
തായ് മടിയില്‍ ഉറങ്ങുവാന്‍
ബാല്യം വീണ്ടും ഒന്നോര്‍ക്കുവാന്‍
ഓര്‍മയില്‍ വീണ്ടുമൊന്നു കൂടുവാന്‍
വെറുതെ ഒരിഷ്ടം.....
സ്വപ്നമിന്നു കാണുവാന്‍
യാത്ര ചെയ്തു തുടരുവാന്‍
വീണ്ടുമാ വഴിയില്‍ നടക്കുവാന്‍
മോഹ ലോകമിന്ന് പൂകുവാന്‍
വീണ്ടുമൊരിഷ്ടം.....
അറിയാതെ എഴുതുവാന്‍
അണയാതെ എരിയുവാന്‍
അകലാതെ തുഴയുവാന്‍
ആടുവാന്‍ പാടുവാന്‍
എന്തോ? ഒരിഷ്ടം.....
നഷ്ടമുള്ളത് ഇന്നോര്‍ക്കുവാന്‍
ഇഷ്ടമുള്ളത് ഇന്നെഴുതുവാന്‍
സ്മൃതിയില്‍ മുഴുകുവാന്‍:
കണ്ണുനീര്‍ തുടൈക്കുവാന്‍:
എന്നേക്കും ഒരിഷ്ടം.....
No comments:
Post a Comment