മലമുകള്‍ തിട്ടകള്‍ കയറി വന്നു
ഒരു കരിമുകില്‍ പെണ്‍കൊടി
വേഗമിന്നു പെയ്തുതീര്‍ന്നു
പെയ്ത രാവില്‍ 'മലര്' വാടിയില്‍
പൂത്തു നിന്നു; മഴ മേഘം മൂളിയ
ഗാനമതു കേട്ടുനിന്നു.....
ആര്‍ക്കുവേണ്ടിയോ ഈ മലര് ഇന്നു
തിരികെ വിരുന്നു വന്നു? അകലാതെ
ഒരു ഭ്രമരം അതിനെ തേടി വന്നു
കൂടെയൊരു ശലഭം കൂട്ടുനിന്നു
നെറുകയെ തലോടുവാന്‍ കൂടെ നിന്നു
വീണ്ടുമാ നീര്മിഴികള്: പൂട്ടിനിന്നു.....
വഴിമാറിയ വസന്തമിന്നു കൊഞ്ചി വന്നു
തൊട്ടടുത്തു വന്നതു നീങ്ങി നിന്നു
വരുമെന്നു പറഞ്ഞ തന്റെ പ്രിയനേ
നോക്കി നിന്നു, വരുമെന്ന പ്രതീക്ഷയില്‍
വെറുതെ കാത്തു നിന്നു, പറയുവാന്‍
പരിഭവമെല്ലാം ഓര്‍ത്തുനിന്നു.....
4 comments:
പദ്യം ഹൃദ്യം
:)
hridhyamaam niravulla padhyam sahoo
nalla kavithakal iniyum ezhuthanam ketto
good poem nannayitundu ravi keep it up
Post a Comment