അനുരാഗം പൂമൊട്ടുപോലെ
അതിന്നറിയാതെ പൂവണിയുമ്പോള്‍
അതിലൊരു പൂവിതള്‍ എനിക്കു തന്നോ
നീ..... എനിക്ക് തന്നോ?
കാണാതൊരു കണിമലമേലെ
കണികൊന്ന പൂത്തതു പോലെ
അന്നെന്‍ കവിളില്‍ വിരിഞ്ഞ പൂക്കള്‍
കണ്ടു നിന്നോ? നീ കാത്തു നിന്നോ?
നിന്‍ മനസ്സില്‍ ഒരു തൂവെള്ളി മഴയായി
കഥ തുടരാന്‍ കനവുകള്‍ ഏറെ
ഈ ഉഷസന്ധ്യയില്‍ നീ കൂടെ വരുമെന്നാല്‍
കാത്തു നില്‍ക്കാം എന്‍ മോഹങ്ങള്‍ നിനക്കായ് കാത്തു വെയ്ക്കാം...
1 comment:
അതിമനോഹരം ...
Post a Comment