കണ്ണടച്ചു നിന്നാല്‍
കണ്ണുനീര് ഒഴുക്കു നിന്നീടുമോ
കാഴ്ചയില്ലാത്തവന്:
കരയാതെ നോക്കി കണ്ടവരുണ്ടോ?
കരയാതെ പോയതാര്?
കാഞ്ഞുനില്ക്കുമാ കതിരു പോലും കരഞ്ഞ നാളുണ്ട്.
കനല്‍കാറ്റ് വീശിയോ?
കഥനകഥ കേള്‍ക്കാതെ ആരോ വഴിമാറി പോയോ?
കാലപരിധി കഴിഞ്ഞതാര്‍ക്ക്?
കാലഹരണപെട്ട ചിന്തകള്‍ കൊണ്ട് നടക്കുന്നവര്‍ക്ക്.
കാലം മായിക്കാതതെന്ത്?
കാത്തു വെയ്ക്കാന്‍ കഴിയും നല്ല ഓര്‍മ്മകള്‍ മാത്രം
കാത്തു നില്കേണ്ടത് ആര്‍ക്കുവേണ്ടി?
കാലം കരുതി വെച്ച നിന്റെ കന്യക്ക് വേണ്ടി
കാണാതെ പോകേണ്ടതെന്ത്?
കണ്ടവര്‍ പറയുന്ന കുത്തുവാക്കുകള്‍
കണ്ടു വളരെണ്ടാതോ?
കഠിനാധ്വനവും കളങ്കമില്ലാ സ്വപ്നവും.
കടപ്പാട് വേണ്ടത്
കര്‍മഭൂമിക്കും കാത്തീടുമാ ആ ദിവ്യ ശക്തിക്കും
6 comments:
Good Work.. Great Messege...
Could you please expplain the relevance of the Title?
Thank you Nandan!
This poetry is sowed with "Ka"
"ക" കൊണ്ട് വിതച്ച കവിത......
കരടുകള്‍ ഇല്ലാതല്ല...തുടരുക..
ഭാവുകങ്ങള്‍...
കാ വെച്ച് വിതച്ച വിത്തുകള്‍
കവിതയായ് വിരിഞ്ഞപ്പോള്‍
കാണാനെന്തുരസം , സരസം
കേള്‍ക്കുവാനും കുളിരുവാനും
ആശംസകള്‍
word verification ഒഴിവാക്കുന്നത് നന്നായിരിക്കും
@സോണാ: വളരെ നന്ദി
@ജാഫര്‍: പ്രോല്സാഹത്തിനു നന്ദി
@അബ്ദുല്‍ ഖാദര്‍ജി: സന്ദര്‍ശനത്തിനു നന്ദി, ഒപ്പം ആ നല്ല വരികള്‍ക്കും
@ഉമേഷ് ഏട്ടാ: പതിവ് പോലെ.... നന്ദി :-)))
Post a Comment