അറിയുന്നതൊന്നും നാം അറിയേണ്ടതല്ല ,
അറിഞ്ഞു പോകേണ്ടതോ തിരിവതില്ല.
പറയേണ്ടതൊന്നുമേ പറവതില്ല,
പറഞ്ഞു പോവതോ, തെരിവതില്ല....
സങ്കീര്‍ണ്ണ സുസ്മിതമീ മാനുഷ ജീവിതം,
വികാരങ്ങള്‍ക്ക് വിലപേശലൊന്നുമില്ല.
അവശ്യമൂല്യങ്ങളിവിടെ അത്ഭുതകാഴ്ചകള്‍,
ആവലാതികള്‍ കുഴിച്ചിടാന്‍ ആറടിയും....
പാത്തും പതുങ്ങിയും പാരവെക്കാന്‍
പടവാളു കൈയിലേന്തി കാത്തുനില്‍പ്പവര്‍
നാട്ടുനടപ്പിലിന്നു വിരിഞ്ഞു നില്പ്പതോ
പകയുടെ മണം വീശുന്ന ചോരപൂക്കളും....
ചിന്തകള്‍ക്ക് പരദര്ശനമില്ലാതെ പോകുമ്പോള്‍
ഈ സ്ഥിതിയെങ്കില്‍:, നിസംശയം ചൊല്ലിടാം
മനസ്സില്‍ കാണുന്നത് ഫലത്തില്‍ കാണുമെങ്കില്‍
പ്രത്യക്ഷ നരകമീ ഭൂവില്‍ സഫലമായിടും....
2 comments:
>>അവശ്യമൂല്യങ്ങളിവിടെ അത്ഭുതകാഴ്ചകള്‍,
ആവലാതികള്‍ കുഴിച്ചിടാന്‍ ആറടിയും <<
സത്യം..
@Basheer Sir: പ്രോത്സാഹനത്തിനു നന്ദി! വീണ്ടും വരുക!
Post a Comment