ആശയില്‍ തുടങ്ങിയൊടുവില്‍
നിരാശയില്‍ വന്നണയും
ജീവിതമിന്നേതോ വഴിയില്‍ പാറി...
പരിഷ്കാരം പരിധിക്കപ്പുറം കടന്നു,
പ്രവൃത്തിയുമതിന്‍ പ്രയോഗവും
ബന്ധം, കാല്‍പ്പന്തായ് മാറ്റിയൊടുവില്‍...
പൂഴ്ത്തി വെച്ചീടുമീ സ്നേഹമിന്നു-
എന്തിനു നീ മര്‍ത്യാ,
എത്രകാലം നാം ഭൂവിലലയാന്‍....?
വേര്‍പ്പെട്ടു പോയിട്ട് പിന്നെ
വിതുമ്പി നിന്നിടാന്,
വിസ്മരിച്ചീടില്ല എങ്ങുമാരുമേ...
അളവറ്റ സ്നേഹവുമാട്ടവും പാട്ടവും
അറിഞ്ഞു കൊണ്ടേയൊടുവില്‍
എന്തിനു വേഗമന്യമായി..?
കൂടൊന്നു കൂട്ടിയൊടുവിലെന്നും
കൂടിവരുമാ ഇമ്പവും
ശൂന്യത കണ്ടു കൂടാതെ നിന്നുപോയ്...
ലക്ഷണം; നാശത്തിന് ദീര്‍ഘ വീക്ഷണം,
അറിഞ്ഞതാല്‍ പിന്നെ
നീട്ടി നിവര്‍ത്തിടാന്‍ നിവൃത്തിയില്ല...
കരകയറാനാകുമോ പറയൂ കൂട്ടരേ,
കടമെടുത്തെങ്കിലും
സ്നേഹം പകരാം ഇനി ശിഷ്ടകാലം....!
11 comments:
എനിക്കിപ്പോഴും നല്ല പ്രതീക്ഷയുണ്ട്..ആ സ്നേഹരാജ്യം..
Koodthal ezhuthoo
കരകയറാനാകുമോ പറയൂ കൂട്ടരേ,
കടമെടുത്തെങ്കിലും
സ്നേഹം പകരാം ഇനി ശിഷ്ടകാലം....!
കരകയറതെന്താ......:) ആശംസകള്‍
നന്നായിരിക്കുന്നു രവി
കവിതയിലൂടെ നല്ല ചിന്തയാണ് പങ്കുവെച്ചത്. ചിന്തയും വരികളും നന്നായിരിക്കുന്നു
sneharajyam pratheekshikkaam...... aashamsakal....
ആശംസകള്‍
ശുഭ പ്രതീക്ഷകൾ ഉണ്ടായിരിയ്ക്കട്ടെ........
കരകയറാനാകുമോ പറയൂ കൂട്ടരേ,
കടമെടുത്തെങ്കിലും
സ്നേഹം പകരാം ഇനി ശിഷ്ടകാലം....!
തീർച്ചയായും കരകയറൂവാൻ പറ്റും
കൊള്ളാം .... നല്ല വരികള്‍ ...
Post a Comment