കാലം, എന്റെ കണ്ണുകള്‍ക്കിതു മഴക്കാലം.
അതിലൊഴുകും കോലം,
കാര്യമറിയാതെയൊഴുകും ജീവിതമൊരു കോലം.
വിധിപ്പാഠങ്ങളിവിടെ മറിച്ചിടാതെ സ്വാഗതം.
എന്നുമിങ്ങു കളകളം,
കേട്ടിടാതെ പോകുമെന്‍ നീരിന്റെ സ്പന്ദനം...
കണ്ണുനീരിലെന്തുണ്ട്? വെറുമുപ്പുരസം.
ഉരസലുമൊച്ചയുമൂതി,
വീര്‍പ്പിച്ചോഴുക്കിയ തീര്‍ത്ഥരസം.
മൂടിയൊഴുകുന്നീ കണ്ണീരിനെ ചൊല്ലി,
ഇനിയെന്തിനാലോചന?
കത്തിയിട്ടു മുറിച്ചിടാനതില്‍ കിനാവുകളില്ല.
കാര്യം കഴിഞ്ഞു, കാരണമാരോ പറഞ്ഞു.
എനിയ്ക്കായി ഞാനും
എന്റെ പുരയ്ക്കായി ഇരു തൂണും ശിഷ്ടം.
ഇടറുന്ന നാദമടക്കി ഞാന്‍ യാത്രയാകാം,
അല്ലെങ്കിലും നേരുപറഞ്ഞാല്‍
"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?"
7 comments:
ആഴത്തില്‍ മനസ്സില്‍ പതിയുന്നീ കവിത
അതേ .പൂച്ചയ്ക്ക് പൊന്നുരുക്കിന്നിടത്ത് എന്തുകാര്യം . കവിത നന്നായി
നന്നായിട്ടുണ്ട് കേട്ടൊ മാഷെ
രവി ടൈപ്പിംഗ് തെറ്റുകൾ ആദ്യം തിരുത്തൂ.
പിന്നെ കവിത പദ്യത്തിലാവണോ ഗദ്യത്തിലാവണോ എന്ന സംശയം ഉണ്ടോ?
ഒരു ആശയം കവിതയാക്കുമ്പോൾ ആവിഷ്കാരപരമായ ആശയക്കുഴപ്പം പാടില്ല. ചിന്താപരമായ അനാർക്കിസം നല്ലതാണ്
എവിടെയൊക്കെയോ ഒരു ചേരായ്മ ഫീൽ ചെയ്യുന്നു.
സ്വയം ഒന്നു വിലയിരുത്തി നോക്കൂ
വായിക്കാന്‍ രസം തോന്നി.
ഇടറുന്ന നാദമടക്കി ഞാന്‍ യാത്രയാകാം,
അല്ലെങ്കിലും നേരുപറഞ്ഞാല്‍
"പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?"
hridaya sparshi ayittundu.... abhinandanangal....
Post a Comment