അവന് പോയി,
വിദൂരതയില്‍ കാവ്യനിഴല്‍ തേടിയൊരുനാള്‍,
പറയാതെ തിരിച്ചു പോയി.
പൂവ് കാണാതെ,
പുതു പുഞ്ചിരി കാണാതെ,
പൂപ്പൊലിക്ക് വന്ന ശലഭമറിയാതെ.
തീയില്‍ ദഹിച്ചതിനാലോ,
നീരിനോട് ഇന്നവന് വല്ലാതൊരാസക്തി!
'ഈ' ഭൂമിയില്‍ പുഴകളെങ്ങോ?
എങ്കിലുമാ നടപ്പില്‍ കഴപ്പില്ല,
ഇടത്തേ കൈവീശിയാഞ്ഞു നടന്നു,
പിന്‍വിളി കേള്‍ക്കാനൊട്ടുമേ കൊതിച്ചിടാതെ.
കാല് ചെന്നവഴി നോക്കിയവന്,
കടന്നു ചെന്നു,
കാലാനുഭവം കണ്ണില്‍ തെല്ലൊന്ന് കൊണ്ടുമില്ല.
കടലോളം കിനാവുകളില്ല,
കാല് വയറോ, അര വയറോ കൊറിച്ചാല് നന്ന്.
കുടിക്കാന്‍ എന്തും!
തെന്നിയൊഴുകും നീല മേഘങ്ങളേ, നീര്‍തടങ്ങളേ,
തീര്‍ത്ഥരസം തൂകാതെ
നിങ്ങള്‍ മായുവതെന്തേ?
വ്രണങ്ങള്‍ക്കായ് വലിച്ചുകെട്ടിയ,
പഴന്തുണിക്കിടയിലും അവന് വേദനയ്ക്കൊളിക്കാന്‍,
ഒരിടമില്ല...
ഈ വഴികളിലോ,
പൊട്ടമണല്‍, അതിലും ഒളിഞ്ഞിരിക്കും ഗര്‍ത്തങ്ങള്‍.
കാലുകള്‍ക്കും നല്ല കാഴ്ച വേണം.
കാലം പറഞ്ഞതുപോലെ,
ഈ കഥ തുടരും
കരമാറിയാലും അതിന് കാര്യമതേപോല്‍.
കിളിര്‍ത്തു വന്നിടും തളിരിലയ്ക്കു മുമ്പേയിന്നു,
പഴുത്തു വീഴാനൊരില!
പറഞ്ഞു വെച്ചുതിരും പോലെ...
അവന് പോയി ,
പുതു പുഞ്ചിരി കാണാതെ,
പിന്‍വിളി കേട്ടും, നില്ക്കാന് കൊതിച്ചിടാതെ.
11 comments:
വായിച്ചു ഇഷ്ട്ടപെട്ടു ...ആശംസകള്‍
കിളിർത്തു വന്നിടും....എന്നു തുടങ്ങുന്ന വരി വളരെ ഇഷ്ടമായി.
വായിച്ചു.പൊരുള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കിലും വരികള്‍ എല്ലാം ഇഷ്ടമായി.
വായിച്ചു വളരെ ഇഷ്ടമായി
എനിക്ക് മനസ്സിലായില്ല കൊച്ചുരവീ. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ കവിത പഠിപ്പിച്ച് അര്‍ഥം വിശദീകരിച്ചുതരുമാന് അദ്ധ്യാപകരുണ്ടായിരുന്നു. പക്ഷെ ഇവിടെ ആരു പറഞ്ഞുതരും...(ചില കവിതകള്‍ വായിക്കുമ്പോള്‍ ഈ തോന്നല്‍ ശക്തിയായിട്ട് വരും)
കിളിര്‍ത്തു വന്നിടും തളിരിലയ്ക്കു മുമ്പേയിന്നു,
പഴുത്തു വീഴാനൊരില!
പറഞ്ഞു വെച്ചുതിരും പോലെ...
ആശയം നന്നായിട്ടുണ്ട്...
എല്ലാ ആശംസകളും
valare ishttamayi......... bhavukangal............
ബ്ലോഗില്‍ പുതിയ പോസ്റ്റ്....... കൊല്ലാം................ പക്ഷെ തോല്‍പ്പിക്കാനാവില്ല ....... വായിക്കണേ.................
പുതിയതോന്നും ഇല്ലേ:))
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..( വലിയ കഥയൊന്നുമില്ല എങ്കിലും ...! ).. എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :)
പ്രിയ കൊച്ചു രവി,
ഇംഗ്ലീഷ് പേജിൽ നിന്നും ഇവിദെതി. കൊള്ളാം
നന്നായി കോറിയിട്ടു. വീണ്ടും എഴുതുക അറിയിക്കുക
ബ്ലോഗില ചെരുന്നു. പിന്നെ ഇംഗ്ലീഷ് ബ്ലോഗിൽ പറഞ്ഞ
കാര്യങ്ങൾ പരിഗണിക്കുക സമയം തീരാറാകുന്നു
ബ്ലോഗില ചെർന്നു. വീണ്ടും കാണാം.
അവന് പോയി ,
പുതു പുഞ്ചിരി കാണാതെ,
പിന്‍വിളി കേട്ടും, നില്ക്കാന് കൊതിച്ചിടാതെ.
Post a Comment