ആനന്ദമില്ല, ഇനിയൊരു അറ്ഭാടമില്ല
ഇവന്റെ ലോകത്ത്
താളങ്ങളില്ല, താലമേലങ്ങലില്ല
എന്നും അരികത്തു ...
എറിഞ്ഞുടച്ചു പകുതി വഴിയിലാരോ
ഇവന്റെ യൌവനം
ആര്‍ക്കുവേണ്ടിയെന്നൊരു ചോദ്യമില്ല
എല്ലാം വിധിക്ക് വെളിച്ചം ...
വികാരം നിറഞ്ഞൊഴുകുന്നു; മനസ്സിന്നു
ശോക സാഗരം പോലെ
അതില്‍ മറയുന്നു അവന്‍ പ്രതീക്ഷകള്‍
കടലാസ് വഞ്ചിപോലെ ...
വഴിയില്‍ കളഞ്ഞു പോയ മഞ്ചാടി പോല്‍
ഇന്നവന്‍ ജീവിതം
വഴിപോക്കകര്‍കെന്നും പറഞ്ഞു നടക്കാന്‍
അനുഭവകഥ മാത്രമായി ...
ഇതെന്തു ജീവിതമെന്ന് പലരും
ശങ്കിച്ചു നിന്നുപോയി
എങ്കിലും വീണ്ടുവിചാരമില്ല
ഒരു വികാരവുമില്ല...
"ഭ്രാന്തന്‍" എന്ന് വിളിച്ചു പലരിന്നും
അതില്‍ പരാതിയില്ല
വിധി തന്‍ വാതിലുകള്‍ മുഴുവനടച്ചു
അതിനു ശോക രാഗവുമില്ല ...
എല്ലാം കണ്ടുനിന്ന ഞാന്‍ മെല്ലെയൊന്നു പാടി
'അവന്‍ എന്നേക്കുമായി ഉറങ്ങി"
അവന്‍ ശരീരം ഇനി നിശ്ചലം
പ്രതീക്ഷകള്‍ എന്നും ചഞ്ചലം ...
1 comment:
Awesomeeee
Post a Comment