പാതി വിരിഞ്ഞു നില്കുന്ന പിച്ചകപെണ്ണേ,
നിനക്ക് പഞ്ചമി തിങ്കളോട് എന്ത് പ്രേമം?
കിഴക്കനെ കണ്ടപാതിയൊടുവില്‍ പാഞ്ഞങ്ങ്-
ഉടമാറി താരിളം തെന്നലായി വന്നിടുന്നോ?
കാറ്റിലൊഴുക്കി നിശ്വാസം, കേട്ട് നീ-
വന്നോടിയോളിച്ചു വള്ളിക്കിടയിലും,
അത് കാണാതെ അവനും പരതി,
അങ്ങോളമിങ്ങോളം ഏതോ ചാഞ്ചാട്ടം!
ചേലുള്ള ചെക്കനെ കണ്ടിട്ട് പിന്നെ
നീ നിന് ശീല മറച്ചു,
പൂക്കുന്നതും മറന്നിവിടെ വെറുതെ
കണ്‍പൊത്തി നിന്നിടുന്നൂ.
ചാരി വളരൂ മുകള്‍ നോക്കിയിനി,
പൌര്‍ണമി വരാന്‍ നാള് പതിനഞ്ചു മാത്രം
പൂക്കള്‍ വിരിയട്ടെ, നല്ല പുടവ ചൂടു,
പൂവിളി പാടാന്‍ പച്ചകിളിയേ നീ എവിടെ?
6 comments:
പിച്ചകപെണ്ണിൻ മാരൻ ചന്ദ്രനാണല്ലോ...
manoharamayittundu..... bhavukangal.....
നന്നായിരിക്കുന്നു.
നിസ്വനം വായിച്ചു!
കൊള്ളാം കവിത.ഇഷ്ടമായി.
Good One
Post a Comment