Monday, June 28, 2010

വിട പറയുമ്പോള്‍...

വിട പറഞ്ഞു നീയിന്നു ഈ ലോകം വെടിയുമ്പോള്‍
വ്യഥകള്‍ ഏറെയും തന്നു നീ യാത്രയായി...

അടയാതെ നില്‍ക്കുമാ മിഴികള്‍ ഞാന്‍ അടക്കുമ്പോള്‍
അറിയാതെന്‍ കവിളില്‍ കണ്ണുനീര്‍ ഒഴുകി...

പിന്നെയെല്ലാം നടന്നതോ വെറും ശൂന്യത മാത്രം
നിലവിളി, തേങ്ങലുകള്‍ എല്ലാം തളം കെട്ടി നിന്നു...

നിലവിളി കേട്ടു പതറി വന്നു, അയല്‍വാസികള്‍
യാതൊന്നും തിരിയാതെ തിണ്ണയില്‍ വന്നു നിന്നു...

പാതിരാവിന്നുടമയിന്നു പൌര്‍ണമി തിങ്കളായി
പാരെങ്ങും പാല്‍വര്‍ണ്ണം നല്‍കി വന്നു...

ഒടുങ്ങാതെ പോയ ഈ രോദനം കേട്ടത് കൊണ്ടാകാം
വന്ന വഴി നോക്കി തിരികെ യാത്രയായി...

കൈകാലുകള്‍ കൂട്ടിവെച്ചുകെട്ടിയിന്നാരോ
തെക്കോട്ട്‌ നോക്കി തല വെച്ചു കിടത്തി...

ചുറ്റിലൊന്നു മഞ്ഞള്‍ വാരി വിതറി പിന്നെ
ഹരിനാമ കീര്‍ത്തനം ചൊല്ലി നിന്നു...

പാതിരാ വെളിച്ചമിന്നു പണി കഴിഞ്ഞു നീങ്ങുമ്പോഴാ
പുലരി വെളുത്തു വിശ്വദീപം കൊളുത്തി...

അറിയാതെ പോയവര്‍ ആരാരോ പറഞ്ഞിന്നു
ആ മുഖം കാണാനായി പാഞ്ഞു വന്നു...

"നേരെമേറെ കഴിഞ്ഞു" പറഞ്ഞു എന്‍ ബന്ധുമിത്രങ്ങള്‍:
കാത്തു വെച്ചിട്ടിനി കാര്യമുണ്ടോ?

പള്ളിനീരാട്ടു കഴിഞ്ഞു പല്ലക്കിലേറ്റി കൊണ്ടുപോയി
പടി കടന്നു പോയി അവനിന്നു പറയാതെ തന്നെ...

2 comments:

jayaraj said...

വേര്‍പാടിന്റെ വേദന കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു

Pranavam Ravikumar said...

@ജയരാജ്‌: സന്ദര്‍ശിച്ചതിനു നന്ദി... ഈ തുടരെയുള്ള പ്രോത്സാഹനത്തിനും