Friday, June 17, 2011

നിഴലുകള്‍

കാറ്റ് വീശി
കുളിരു വന്നു,
നിന്നൊഴുകി പൂഴി ഗന്ധം...
പൂത്തു നിന്നു,
പടിക്കലെ പിച്ചിയും
പുതുമയെന്തെന്നവണ്ണം...!

നീണ്ടു നിവര്‍ന്നു,
രാവങ്ങു പകലായ്,
വട്ടക്കുറിയിട്ട് നിന്നു.
പുലരി വിടര്‍ന്നു,
പറവകള്‍ പറന്നു,
പറയാതെ പോയ്‌ പൊന്നമ്പിളി.

അര്‍ക്കന്റെ രശ്മികള്‍,
വെയിലിന്‍ തപസ്സുകള്‍
കുളിരിന് രാവുകള്‍.
ഇന്നെന്‍ തൊടിയിലാടുന്നതോ
ഈ രണ്ടു നിഴലുകള്‍,
കൂടെ താരബിംബങ്ങളും.


ഒന്നിന് തീവ്ര ഭാവം
പിന്നെയൊരു മോഹരാഗം,
എന്നുമൊരേ താളമേളം!