Monday, April 26, 2010

അവന്‍ ഉറങ്ങുകയാണ് ...

ആനന്ദമില്ല, ഇനിയൊരു അറ്ഭാടമില്ല
ഇവന്റെ ലോകത്ത്
താളങ്ങളില്ല, താലമേലങ്ങലില്ല
എന്നും അരികത്തു ...


എറിഞ്ഞുടച്ചു പകുതി വഴിയിലാരോ
ഇവന്റെ യൌവനം
ആര്‍ക്കുവേണ്ടിയെന്നൊരു ചോദ്യമില്ല
എല്ലാം വിധിക്ക് വെളിച്ചം ...


വികാരം നിറഞ്ഞൊഴുകുന്നു; മനസ്സിന്നു
ശോക സാഗരം പോലെ
അതില്‍ മറയുന്നു അവന്‍ പ്രതീക്ഷകള്‍
കടലാസ് വഞ്ചിപോലെ ...


വഴിയില്‍ കളഞ്ഞു പോയ മഞ്ചാടി പോല്‍
ഇന്നവന്‍ ജീവിതം
വഴിപോക്കകര്‍കെന്നും പറഞ്ഞു നടക്കാന്‍
അനുഭവകഥ മാത്രമായി ...


ഇതെന്തു ജീവിതമെന്ന് പലരും
ശങ്കിച്ചു നിന്നുപോയി
എങ്കിലും വീണ്ടുവിചാരമില്ല
ഒരു വികാരവുമില്ല...


"ഭ്രാന്തന്‍" എന്ന് വിളിച്ചു പലരിന്നും
അതില്‍ പരാതിയില്ല
വിധി തന്‍ വാതിലുകള്‍ മുഴുവനടച്ചു
അതിനു ശോക രാഗവുമില്ല ...


എല്ലാം കണ്ടുനിന്ന ഞാന്‍ മെല്ലെയൊന്നു പാടി
'അവന്‍ എന്നേക്കുമായി ഉറങ്ങി"
അവന്‍ ശരീരം ഇനി നിശ്ചലം
പ്രതീക്ഷകള്‍ എന്നും ചഞ്ചലം ...

Monday, April 19, 2010

മനുഷ്യാ നീ മൃഗമാണ്‌

'സ്നേഹം' അതിന്നു വെറുമൊരു കാഴ്ച വസ്തു
'ദയ' കാവ്യാ കഥയിലെ ബീജം മാത്രമേ
'ചിരി'ക്കുമുണ്ട് വലിയൊരു ക്ഷാമമിവിടെ
എല്ലാം മര്‍ത്യന്തന്‍ പ്രവൃത്തികള്‍ ഇന്ന്
വരുത്തി വെച്ച വിനകള്‍ മാത്രമേ


വീണ്ടുമൊരു ചോരപ്പുഴ വെട്ടിയൊഴുകുന്നു
ഈ ഭൂവില്‍; വെന്തുനീരുന്നതില്‍
ഇന്ന് ചില മര്‍ത്യനും; ഒപ്പം ആ കോപാഗ്നിയില്‍
എരിഞ്ഞടങ്ങുന്നു അവനെ പിന്തുടര്‍ന്ന
പേരും അവന്റെ പ്രശസ്തിയും


പൊലിഞ്ഞുപോകുന്നു വെറുതെയിന്നവന്‍ വേഗം
തുനിഞ്ഞുപോകുന്നു എതിനുമെന്തിനും
സ്വപ്ന സമാനം ഈ ജീവിതമെങ്ങിലും
അതിനെ അവന്‍ പേടി സ്വപ്നമാക്കുന്നു
അവന്റെ ചില 'നല്‍' ചെയ്തികളാല്‍


ധരണി! നീ ക്ഷമിക്കരുത് നീ ഒരു നാളും

ഇവന്‍ മനുഷ്യനല്ല..... മൃഗമാണ്‌!!!

Wednesday, April 14, 2010

വസന്തം തേടി

ഈ രാത്രിയില്‍ വീണ്ടുമൊരു സ്വപ്നം മെല്ലെ
നിന്നെയൊന്നു തഴുകിയാല്‍ നീയെന്നിടം പറയു
നിന്‍ ചിന്തകള്‍ക്ക് എന്നും ഞാന്‍ കാവലകാം,
പ്രതീക്ഷകള്‍ക്ക് പൊന്‍ തൂവലാകം.....


ഒരു കൊടും വെയിലില്‍ ഇളം കാറ്റ് വീശിവന്നപോല്‍
നിന്നരുകില്‍ ഞാന്‍ ഇന്ന് വന്നു അണയാം നിന്‍ നിഴലായി
പിന്നെയൊന്ന് നാം കരം പിടിച്ചു യാത്രയാകാം
നിജനമായ വഴികളില്‍ പഴംകഥകള്‍ പാടി പറഞ്ഞ്.....


ഓര്‍മയില്‍ ഒരു നിമിഷം ഇനിയെല്ലാം വെറുമൊരു
ഏടുകള്‍, മണ്മറഞ്ഞ ചില ഗാഥകള്‍ മാത്രമേ
കാലത്തിന്റെ പുസ്തകതാള്‍ മറിച്ചാലോ അവ
എഴുതിതീര്‍ത്ത ചില നീട്ടുകള്‍ മാത്രമായി ....


നഷ്ടപെട്ടവയെല്ലാം എന്നും പുതുപ്രതീക്ഷയുടെ
നേര്‍ത്ത രശ്മികള്‍. കല്‍ പടവുകള്‍, കാല്‍ പാടുകള്‍
അതിനിനി നാം യാത്രയാകം ഹിമ വാഹിനിയൊഴുകും
ഒരു പുതുലോകത്ത് പുതിയൊരു വസന്തം തേടി.....

Thursday, April 8, 2010

പളുങ്കുകള്‍ക്ക്...

പറയുവാനുണ്ട് എനിക്കൊരു കാവ്യകഥ
വെറുതെയിന്നത് പാടേണം നാലാളറിയാന്‍
തൂലിക തപ്പിപിടിചൊന്നു കുത്തി വരച്ചു
മനസ്സില്‍ തോന്നുന്ന കുറെ ചിന്തകളെ...


പ്രിയ സഖിക്കെഴുതും പ്രേമകാവ്യമല്ലിത്
ഓമല്‍ പൈതലിനൊരു താരട്ടുപാട്ടുമല്ല
വഴിയില്‍ കണ്ടുമറന്ന രണ്ടു കുരുന്നുകള്‍ക്ക്
സമര്‍പ്പിക്കാന്‍ ഹൃദയത്തില്‍ കുറിച്ച ഗീതയാണിത്


കിഴക്കൊന്നു മാര്‍ത്താണ്ഡന്‍ ഉദിച്ചുയരുന്നു
വീഥിയില്‍ എന്‍ പളുങ്കുകള്‍: പാഞ്ഞിടുന്നു
കൈയിലുണ്ട് മലരുകളും നല്ല മാലകളും
ചുമലിലോ, കുറെ പുസ്തകം പേറുന്ന ഒരു സഞ്ചിയും


കൈയിലുള്ള മലരുകള്‍ അവര്‍ക്കു
നാളിതുവരെ അന്നം നല്‍കിയ പൂര്‍ണേശ്ശരികള്‍
എങ്കിലാ പുസ്തക സഞ്ചിയോ...?
അതു നാളെയ്ക്കു അവര്‍ കരുതുന്ന രക്ഷാധനംപങ്കുവൈക്കാന്‍ അരുമില്ല ഇവര്‍ ക്ക്
ഈ ജീവിത സുഖ ദുഖമെന്നും എപ്പോഴും
പങ്കെടുക്കുവാനാവില്ലിവര്‍ക്ക് ഒന്നിലും
"അനാഥര്‍" എന്ന മുദ്ര പണ്ടാരോ കുത്തി നല്കിയതിനാല്‍ഒരു പരാതിയുമില്ല പരിഭവവുമില്ല..,
എന്നേക്കുമാരോടും എങ്കിലും ഒരു ചോദ്യമുണ്ടവര്‍ക്കു
ഈ മലരുകള്‍ വിറ്റുതീരുന്നതെപ്പോള്‍ ?
വിദ്യക്കുവേണ്ടി തിരുമുറ്റം പൂകുന്നതെപ്പോള്‍ ?