Thursday, May 27, 2010

കാള്‍സെന്റര്‍

രാവുറക്കം നിഷേധിക്കപ്പെട്ട ചിലരുണ്ടീ നാട്ടില്‍
ഉയര്‍ച്ചയ്ക്കുവേണ്ടി ഉയിരേ ത്വജിച്ചിതാ
ഉറങ്ങാതെ കണ്ണുയര്‍ത്തി പിടിച്ചു രാത്രിയില്‍
ഉരുവിടുന്നു എന്നുമൊരെ മന്ത്രഗീതം.....


തേച്ചുമിനുക്കിയ കോട്ടും സൂട്ടുമായി വെറുതെ
ആ ചെവിയിലൊരു കുന്തവും കുത്തിപിടിച്ച്‌
കാരണവന്‍ പറഞ്ഞു തന്ന കാരണം ആരോടോ
ഓതിച്ചങ്ങു... തള്ളിനീക്കുന്നു ഇഴയുമാ രാത്രിയെ.....


ഒഴിവുനേരമൊരു കപ്പു കാപ്പിയൂതിപിടിച്ചു
അരുകില്‍ ഇരിക്കുമാ മുക്കാല്‍ പാന്റിട്ട തോഴിയോടു
വെടി പറഞ്ഞു വെറുതെ കളിച്ചു ആ രാത്രിതന്‍
കളികൂട്ടരെ നിരീക്ഷിച്ചു, വര്‍ണിച്ചു നില്‍പിതാ.....


പോകുന്ന വേളയില്‍ പുലരേ സേവിക്കുവാന്‍
"ബ്രെഡും ബട്ടറും" വാങ്ങി ബാഗിലാക്കി ധ്രുതിപെട്ടു
ഓടിപിടച്ചങ്ങു കയറീ കാറിലൊന്നു വേഗം, പിന്നീടു
യാത്ര പറഞ്ഞു, "ആ രാത്രിയോട്‌:" ഒരു പാതിയുറക്കത്തില്‍:.....

Tuesday, May 25, 2010

നിസ്വനം

പകലേറെ കഴിഞ്ഞു
പലവേലകള്‍: കഴിഞ്ഞു
പാവമെന്നതിനാല്‍ അവന്‍
ഇന്നുമൊരു പാമരന്‍:...


പണിചെയ്തു ചെയ്തവന്‍
തളര്‍ന്നു വീണിടുന്നു ഇന്നിതാ
പരിത്യാഗം ചെയ്ത 'ഇവന്‍'
കര്‍മ്മഫലം എവിടെയോ?


വെറുതെ പഴിക്കുവാന്‍
അറിയില്ല ഒരു നാളുമെനിക്ക്
ബാഹ്യ വീക്ഷണം, അതോ
സ്വസ്ഥം, വെറും നിശബ്ദം.....


അതിന്മേല്‍ പടയെടുക്കുവാന്‍
വെമ്പുന്നു ഒരു ചിലര്‍ പണ്ടാരോ
പഴകിവന്ന ചില ചീട്ടകള്‍
കാതലായി തുടര്‍ന്നുപോയി......


ഈ അടികള്‍ താങ്ങിയും
അവന്‍ വീണ്ടും നടക്കുന്നിതാ
കീറിപ്പറഞ്ഞ തന്‍ ഉടുതുണി
വീണ്ടുമൊന്നു ഉയര്‍ത്തി കെട്ടി.....


തുടിക്കുന്ന അവന്‍ ഉള്‍:നാദം
കേള്‍പ്പതില്ലാരുമേ, അതു താന്‍
എന്നുള്ളില്‍ അടങ്ങാതെ
ഒഴുകുന്ന ആ നിസ്വനം.....

Monday, May 24, 2010

പൂവേ ചൊല്ലു.......

ആയില്യം പൂവേ ചൊല്ലൂ
അരികത്തെ അഴകിനെ കാണാന്‍
ആരോരും അറിയാതിന്നോടി വന്നുവോ,
നീ....... ആരോടും പറയാതെയോടി വന്നുവോ?


അന്നന്‍റെ മുറ്റത്തെത്തി
ആ മേഘം പൊഴിയാനായി
ആര്‍ദ്രമായി ഒരു ഗീതം പാടി വന്നുവോ,
നീ....... ആരോരും കേള്‍ക്കാതെയത് മൂളി വന്നുവോ?


അയലത്തെ പെണ്ണുങ്ങള്‍
ഇന്നരികുത്തി നിന്നപ്പോള്‍
പറയാതെ നീയങ്ങെന്നെ തേടിവന്നുവോ,
നീ....... ചിരി തൂകി, വിളയാടി ഇങ്ങോടി വന്നുവോ?

Monday, May 17, 2010

മഴയില്‍

മലമുകള്‍ തിട്ടകള്‍ കയറി വന്നു
ഒരു കരിമുകില്‍ പെണ്‍കൊടി
വേഗമിന്നു പെയ്തുതീര്‍ന്നു
പെയ്ത രാവില്‍ 'മലര്‍' വാടിയില്‍
പൂത്തു നിന്നു; മഴ മേഘം മൂളിയ
ഗാനമതു കേട്ടുനിന്നു.....


ആര്‍ക്കുവേണ്ടിയോ ഈ മലര്‍ ഇന്നു
തിരികെ വിരുന്നു വന്നു? അകലാതെ
ഒരു ഭ്രമരം അതിനെ തേടി വന്നു
കൂടെയൊരു ശലഭം കൂട്ടുനിന്നു
നെറുകയെ തലോടുവാന്‍ കൂടെ നിന്നു
വീണ്ടുമാ നീര്‍മിഴികള്‍: പൂട്ടിനിന്നു.....


വഴിമാറിയ വസന്തമിന്നു കൊഞ്ചി വന്നു
തൊട്ടടുത്തു വന്നതു നീങ്ങി നിന്നു
വരുമെന്നു പറഞ്ഞ തന്‍റെ പ്രിയനേ
നോക്കി നിന്നു, വരുമെന്ന പ്രതീക്ഷയില്‍
വെറുതെ കാത്തു നിന്നു, പറയുവാന്‍
പരിഭവമെല്ലാം ഓര്‍ത്തുനിന്നു.....

ഇഷ്ടം

മഴയിലൊന്നു നനയുവാന്‍
മഴമുകിലെ പുണരുവാന്‍
മഴവില്ല് കാണുവാന്‍
നനഞ്ഞോടി കളിക്കുവാന്‍
ഇന്നെനിക്കിഷ്ടം.....


ഒരിലയായി തളിര്‍ക്കുവാന്‍
കാറ്റായി വീശുവാന്‍
പുഴയായി ഒഴുകുവാന്‍
കടലായി അല തല്ലുവാന്‍
എനിക്കൊരിഷ്ടം.....


കിളിയായി ഉയരുവാന്‍
കുയിലായി പാടുവാന്‍
മയിലായി ആടുവാന്‍
തത്തയായി കൊന്ജുവാന്‍:
എന്നുമെനിക്കിഷ്ടം.....


മുല്ല പൂത്തു കാണുവാന്‍
അതിന്‍ ഗന്ധം ഒന്നറിയുവാന്‍:
മെല്ലെയതില്‍ അലിയുവാന്‍
അറിയാതങ്ങു മയങ്ങുവാന്‍:
വീണ്ടുമെനിക്കിഷ്ടം.....


താരാട്ടുപാട്ട് കേള്‍ക്കുവാന്‍
തായ്‌ മടിയില്‍ ഉറങ്ങുവാന്‍
ബാല്യം വീണ്ടും ഒന്നോര്‍ക്കുവാന്‍
ഓര്‍മയില്‍ വീണ്ടുമൊന്നു കൂടുവാന്‍
വെറുതെ ഒരിഷ്ടം.....


സ്വപ്നമിന്നു കാണുവാന്‍
യാത്ര ചെയ്തു തുടരുവാന്‍
വീണ്ടുമാ വഴിയില്‍ നടക്കുവാന്‍
മോഹ ലോകമിന്ന് പൂകുവാന്‍
വീണ്ടുമൊരിഷ്ടം.....


അറിയാതെ എഴുതുവാന്‍
അണയാതെ എരിയുവാന്‍
അകലാതെ തുഴയുവാന്‍
ആടുവാന്‍ പാടുവാന്‍
എന്തോ? ഒരിഷ്ടം.....


നഷ്ടമുള്ളത് ഇന്നോര്‍ക്കുവാന്‍
ഇഷ്ടമുള്ളത് ഇന്നെഴുതുവാന്‍
സ്മൃതിയില്‍ മുഴുകുവാന്‍:
കണ്ണുനീര്‍ തുടൈക്കുവാന്‍:
എന്നേക്കും ഒരിഷ്ടം.....

Tuesday, May 11, 2010

നിഴല്‍

പകല്‍ വെളിച്ചമിന്നു പകുതി
മടങ്ങവേയിന്നൊരു നിഴല്‍ മാത്രം
ഈ ഭൂവില്‍ നീന്തി തുടങ്ങി.....
പാടിപറന്നു ചില പൈങ്കിളി
കൂട്ടമീ വേളയില്‍, അതുകണ്ടു
നിന്നു മൌനമായി ചന്ദ്രനും


ഒരു കൊച്ചു പൂവിതള്‍ ഇന്ന്
കാത്തു നിന്നു, ആ നിഴലേ
തലോടുവാന്‍ നോക്കി നിന്നു
നില്‍കുന്ന വേളയില്‍ കൂടെ
നിന്നു ഇന്നു പൂമണം വീശാന്‍
ഒരു മരം കൂട്ടുനിന്നു.....

സാന്ത്വനം

അടരാതെ നീ, ഞാനറിയാതെ നീ ഇന്നെന്‍
വാതില്‍ക്കല്‍ വന്നു മൂളി, അണയാതെ
എരിയുന്ന ആടിപടരുന്നോരഗ്നിപോലെ
ഇന്ന് നിന്‍ ആത്മഗീതം ..........


തിളച്ചിടും നിന്‍ നെഞ്ചില്‍ തീയൊഴിച്ചതാരോ?
നിന്‍ മനസിലൊഴുകും ഈ പുഴയെതോ?
ആകില്ല എനിക്കിന്ന് അറിയാതെ ചൊല്ലുവാന്‍
അകലാതെ ചൊല്ലു നിന്‍ ഹൃദയഗീതം .......


അറിയാതെ ഞാനതില്‍ അലിഞ്ഞുപോയി, ഇന്നത്‌
കേട്ടിരുന്നു, ഭാഷിക്കാനൊന്നു കാത്തിരുന്നു,
ഒരു സാന്ത്വന ഗീതമൊന്നു പാടുവാന്‍, നിന്നെയിന്നു
കുഞ്ഞിളം കാറ്റില്‍ വേഗമൊന്നു തണുപ്പിക്കുവാന്‍


"യാത്ര പറയു സഖി, നീ നിന്‍ അഴല്‍ ഗീതെക്ക്
പിന്നെ നാമിന്നു യാത്രയാകം സ്നേഹ വിരിപ്പിട്ടു
പുതച്ചു, വര്‍ണ്ണ മേഘങ്ങള്‍ വാരി നിറച്ചൊരു
മായാലോകത്ത് ഇന്നെല്ലാം മറന്നു വെറുതെ....."

Thursday, May 6, 2010

തിങ്കള്‍ കിടാവിന്....

പുന്നയൂരമ്പലം തൊഴുതു വലംവെച്ചു
പിഞ്ചിളം കാലുകള് പിച്ചവെച്ചങ്ങനെ
പുഞ്ചിരി തൂകീടും കൊച്ചു കുഞ്ഞേ നിന്നെ
കണ്ടതോര്തോര്ത്തു നിന്നു ഞാന്‍ നീലരാവില്‍


വാസന്ത പൌര്‍ണമി തിങ്കളോ നീയെന്നു
കണ്ചിമ്മി ശങ്കിച്ചു ചിന്തിച്ചു നിന്നു ഞാന്‍
ആ നേരം പൂത്തൊരു പൂവെല്ലാം വാരി, നിന്‍
കൂന്തലില്‍ ചൂടിച്ചു കോരി തരിച്ചങ്ങു നിന്നു ഞാന്‍ ...


ആ മോഹവേളയില്‍ വര്‍ണ്ണ പകിട്ടൊന്നു പാകുവാന്‍
വീശിവന്നു അന്നെന്‍ നടക്കാവില്‍ വൃശ്ചിക കാറ്റും,
നടക്കാവില്‍ പൂത്തുലഞ്ഞാടും കൊന്നയും പിച്ചിയും
കൂടയുമുണ്ട് ഈ കാറ്റില്‍ നറുമണം വീശുവാന്‍


ഓര്‍ത്തോര്‍ത്തു നിന്നു ഞാന്‍ പിന്നെയും നിന്നെ
കൊന്ജിച്ചു കൊന്ജിച്ചു തുള്ളി കുതിച്ചതും
ദൂരെ വരമ്പിലെ കൊച്ചു കിടാവിനെയെന്‍ തോളില്‍
നിന്‍ ചാരത്തു കൊണ്ടോടി കളിച്ചു രസിച്ചതും ...


പിന്നെയാ നീലാംബരി രാഗം പാടി നിന്‍റെ
തോളില്‍ തലോടി പാടിയുറക്കി നടന്നതും
ഒരു മിഴി മാത്രം പാതിയടച്ചു ഞാന്‍
നിന്‍ പുഞ്ചിരി പൂമുഖം നോക്കിയിരുന്നതും...

Monday, May 3, 2010

ശുദ്ധി; മനസ്സിനോ, ജാതിക്കോ?

ഇന്നലെ കേട്ടു ഞാനൊരു ദുഃഖ സത്യം
വീണ്ടുമൊന്ന് വിലയിരുതേണം നിജപ്പെടുതേണം
കൈയിക്കുന്നു ചുവര്‍ക്കുന്നു മനസ്സിന്നു
തളരുന്നു, അതില്‍ മുഴുകി വേഗമൊന്നു തണുക്കുന്നു...


അടര്‍ന്നുപോയി ബന്ധങ്ങള്‍ ഈ ലോകത്തു
പിളര്‍ന്നുപോയി അതില്‍ പാകിയ മഴവില്ലുപോലും
അടരാതെ പോകുന്നതു ചില ചിന്തകള്‍
ഇന്നതു ജാതി ശുദ്ധി നോക്കി നടക്കുന്നു വെറുതെയിങ്ങനെ


ഒരു ജാതിയൊരു മതമെന്നു പറഞ്ഞു
മഹാത്മാവ്; പിന്നെയും പാടി ചില കവിപക്ഷികളും
എങ്കിലും തിമിര്‍ക്കുന്നു ചിലര്‍
ജാതിക്കുവേണ്ടി കൈയുയര്‍തിപ്പിടിച്ചങ്ങനെ...


ജാതിയില്ലെന്തുണ്ട് പ്രിയരേ ഈ ലോകത്ത്
നല്ല മനസ്സുണ്ട്; അതെന്നും സ്നേഹിക്കാം കാത്തുവെച്ചിടാം
മനശുദ്ധിയെ പുണരൂ നീ ശിഷ്ടകാലം
ഇനിയുമുണ്ടോ ജാതി ശുദ്ധി ചിന്തകള്‍ നിനക്ക്?


ഇനിയൊന്നു മാറേണം ലോകമിന്നു
വാഴേണം എല്ലാം മറന്നു നല്ല മനുഷ്യരായി
അത് കണ്ടെന്‍ കവിപക്ഷികള്‍ പാടട്ടെ
"ഒരു നാള്‍ നമുക്കും ഈ മനുഷ്യരായി ജനിക്കാമെന്ന്"