Tuesday, September 7, 2010

വിധി

സുഖമായുറങ്ങുക സഖീ....
സ്നേഹത്തിന്‍ നിറപൂക്കാലം മനസ്സില്‍
നിറച്ചെന്നും വര്‍ണ്ണം ചൊരിഞ്ഞ നീയിന്നു
സുഖമായുറങ്ങുക....

കാച്ചിവെച്ച പാല് പുളിച്ചിട്ടുമില്ല
കാതോരം ചൊന്നതു നിലച്ചിട്ടുമില്ല
കണ്ണീരൊഴുക്കിയെങ്കിലും സഹിക്കവയ്യ
വിലാപത്തിന്‍ ആ ധ്വനിയിന്നും നിലയ്പ്പതില്ല...

വിധിയിന്‍ വീരവിളയാട്ടം എല്ലാമിന്നു തന്റെ
മതിയാല്‍ ജയിച്ചു വന്നിടാനാകുമോ?
ക്ഷണകത്ത്‌ നല്‍കിയത് ഇരുട്ടിലേക്കെങ്കിലും
പകുതി വഴിയില്‍ മടങ്ങി നടന്നിടാനാകുമോ?

അരചനുമടിയനും തുല്യന്യായമിന്നു
കല്‍പ്പിച്ചീടുമീ വിധിയുടെ ചാരത്തു
നിസ്സഹായനായി നിന്നുവൊടുവില്‍,
"മരവിച്ചുപോയ നിനക്കൊരു മടക്കയാത്രക്കായ്"

കാതോര്‍ത്തില്ലവന്‍.... കേഴുന്നവനോട്....
കാത്തു നിന്നില്ല... പിന്നെയൊരിക്കലും...
"നാമാവശേഷമായിന്നെല്ലാം സഖീ....
നീ സുഖമായുറങ്ങുക...സുഖമായി....

3 comments:

Pranavam Ravikumar said...

അകാലത്തില്‍ പൊലിഞ്ഞു പോയ എന്റെ പ്രിയ സഖി, അനഘയ്ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു....

Sabu Hariharan said...

വിധിയിന്‍ വീരവിളയാട്ടം എല്ലാമിന്നു തന്റെ
മതിയാല്‍ ജയിച്ചു വന്നിടാനാകുമോ?

Superb.

jayaraj said...

"മരവിച്ചുപോയ നിനക്കൊരു മടക്കയാത്രക്കായ്".........

എന്താ പറയുക.....
ആ വേര്‍പാട്‌ അറിഞ്ഞവനാണ് ഞാന്‍