Monday, September 27, 2010

തണല്‍

നനഞ്ഞ മണ്ണിന്‍ കനമറിഞ്ഞവന്‍
പണിതു പൊക്കിയൊടുവില്‍
സ്നേഹപ്രതീകമാമുജ്ജല സൗധം

കണ്ടു നിന്നവര്‍, സത്യമോ
അസത്യമോയെന്നതറിയാതെ
കൌതുകം കണ്ണില്‍ തെളിച്ചു നിന്നു...

പാതിരാ മയക്കം പാടേ മറന്നു
പണിപ്പെട്ടു പലതരം
ഈ സ്വപ്നഭൂമിയൊരിക്കിടാന്‍.

ഇരുള്‍ കണ്ടു നിലച്ചു പോയവര്‍ക്ക്
വഴിവിളക്കായി നിന്നിടാന്‍
രാപ്പകലോടി, ആത്മാര്‍ത്ഥ തുടിപ്പിനാല്‍...

കാലിടറിയത് കാര്യമാക്കാതെയെന്നും
കാത്തു നിന്നു ദീര്‍ഘ നാള്‍
കാവലായി ഈ ഭൂമിയെന്നും കാത്തിടാന്‍...

കൈനീട്ടി വിളിച്ചു ഇന്നീ ഭൂമിയില്‍
തലചായ്ച്ചുറങ്ങാന്‍
തളര്‍ന്നുപോയ തരള ഹൃദയങ്ങളെ...

തായ്‌തന്തയില്ലാത്തവരില്ലയീ ഭൂവില്‍
തണലായി സ്നേഹം വിളമ്പിടാന്‍
തരു-ലത പോലുമണിഞ്ഞങ്ങു നില്‍പ്പിതാ...

വിശപ്പിന്‍ വിലയറിയാതെയെന്നുമിവര്‍
വേരോടിച്ചാലപിച്ചു,
പ്രതീക്ഷ നല്‍കുന്ന സ്നേഹ ഗീതങ്ങള്‍...

തളംകെട്ടി നിന്നു പിന്നെയെന്നുമിവിടെ
ആ സ്നേഹത്തിന്‍ കളകൂജനം,
പുതുവസന്തമെന്നും നറുമണം വീശി നിന്നു....

7 comments:

Pranavam Ravikumar said...

"ഈ ലോകത്തില്‍ ആരോരും ഇല്ലാത്തവര്‍ക്ക് തണലായി സ്നേഹം വിളമ്പുന്ന സന്മനസ്സുകള്‍ക്ക് എന്റെ സമര്‍പ്പണം..."

പ്രണവം രവികുമാര്‍

Sree said...

Its very rare,now a days, to find someone who is really empathetic towards the sorrow & hardship of others... Most of your poems unveil the pulse and pain of our society.

Keep up the good Work KochuRavi...

God Bless You....

Pranavam Ravikumar said...

Thank you sree!!!!

Abdulkader kodungallur said...

പുതുവസന്തമെന്നും നറുമണം വീശി നിന്നു....

നിറയട്ടെ പാരില്‍ സ്നേഹ വസന്തത്തിന്‍
നറുമണ മലര്‍വാടികളെന്നുമെന്നും

പ്രയാണ്‍ said...

കൊള്ളാം ഈ "സ്നേഹത്തിന്‍ കളകൂജനം"

Typist | എഴുത്തുകാരി said...

സ്നേഹത്തിന്റെ വസന്തം എന്നും നറുമണം വീശി നിൽക്കട്ടെ.

വി.എ || V.A said...

തളർന്നുപോയ തരളഹൃദയങ്ങൾക്ക്,‘സ്നേഹത്തിന്റെ പുതുവസന്തം’ ഉണ്ടാകട്ടെയെന്ന് ഞാനും ആഗ്രഹിച്ച് ആശംസിക്കുന്നു......