Monday, December 20, 2010

ഞാന്‍ ഏകനാണ്

കപടകേളിയിലാരോ കോറിയിട്ട
കൌതുകമിന്നു,
കടമ്പകള്‍ കടന്ന് കരവിരുതുകാട്ടി.
കണ്ണടച്ച്, കാര്‍ക്കിച്ച്, കതകടച്ചു,
ഒടുവില്‍ ഞാന്‍
കനലില്‍ കറുകിയപോല്‍ കരഞ്ഞമര്‍ന്നു.

ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും...

കാര്യമറിയാതെ ഞാനിവിടം
കാത്തിരുന്നു.
മഴയില്‍ നനഞ്ഞു; വെയിലില്‍ ഉണങ്ങി,
നാല്‍കവലയില്‍
കാഴ്ച ശില്പമായ് വന്നണഞ്ഞു...

ഇവിടെ ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും...

കാലത്തെപോലും കൊത്തിയിടും
കടന്നല്‍കൂട്ടങ്ങളിവിടെ,
കരയുന്ന കതിരിനെ കുതറുന്ന
ശ്വാനനേപ്പോല്‍.
കാവലാകാനൊരു കരുതലില്ല,
കൈകള്‍ക്ക്
ആ പഴയ കരുത്തുമില്ല

ഞാന്‍ ഏകനായി...കാലം എന്നെ ഏകനാക്കി...!

26 comments:

lachu said...

Very True

കുസുമം ആര്‍ പുന്നപ്ര said...

കൈകള്‍ക്ക്
ആ പഴയ കരുത്തുമില്ല
ശരിയാണ്
നല്ല കവിത

പ്രയാണ്‍ said...

കാവലാകാനൊരു കരുതലില്ല,
കൈകള്‍ക്ക്
ആ പഴയ കരുത്തുമില്ല..........:(

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഞാനുമേകനാണെന്നയുണ്മ
ഉള്ളിലുണര്‍ത്തിടൂ ഈ,കവിത

പട്ടേപ്പാടം റാംജി said...

എല്ലാത്തിലും കരുത്ത്‌ നഷ്ടപ്പെടുന്ന കാലത്തിലൂടെ...

salam pottengal said...

കാത്തിരിപ്പ്‌ വേരുതെയെന്ന നിരാശയില്‍ നിന്ന് സഫലമെന്ന ആശയിലേക്ക് കടക്കാന്‍ ഇനിയും നേരമുണ്ട്. പ്രതീക്ഷയാവാം.

അബ്ദുള്‍ ജിഷാദ് said...

നല്ല കവിത...

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഞാന്‍ ഏകനായി...കാലം എന്നെ ഏകനാക്കി

ഒരാള്‍ ഏകനാണെങ്കില്‍ അത് അയാളുടെ കുഴപ്പം കൊണ്ട് മാത്രമാണെന്നാണ് എന്റെ അഭിപ്രായം ...

Abdulkader kodungallur said...

ഏകാന്തതയുടെ അപാര തീരങ്ങളില്‍ മേയുന്നു ഈ കവിത .

Aneesa said...

എല്ലാം ശരിയായ് വരട്ടെ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ഏകാന്തമാം ഒരു ബിംബം...

ManzoorAluvila said...

കാവലാകാനൊരു കരുതലില്ല,
കൈകള്‍ക്ക്
ആ പഴയ കരുത്തുമില്ലഈ വരികൾ കൂടുതൽ ഈഷ്റ്റമായി..എല്ലാ ആശംസകളും

SAJAN S said...

ഇഷ്ടമായി, ആശംസകള്‍

shajkumar said...

ഇവിടെ ഞാന്‍ ഏകനാണ്,

അനുരാഗ് said...

നല്ല കവിത,ആശംസകള്‍

jazmikkutty said...

നല്ല കവിത..

സുലേഖ said...

കാലം കളിക്കുന്ന കളികളില്‍ കാഴ്ചക്കാരായി നാം

chilappolariyathe കളികളില്പെട്ടും കാലം കഴിക്കുവോര്‍ .കവിത നന്നായിട്ടുണ്ട്.മൊത്തത്തില്‍ ഒരു ക മായം ഇല്ലേ ?

നല്ല ഒഴുക്കും ഉണ്ട് കേട്ടോ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കാഴ്ച്ചാശില്‍പ്പങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു അനുസ്മരിപ്പിക്കുന്നു..

Bijli said...

വളരെ വ്യത്യസ്തമായൊരു കവിത..ഈ ശൈലി ഇഷ്ടപ്പെട്ടു...

എന്‍.ബി.സുരേഷ് said...

എന്താ ചങ്ങാതീ ഇത് ഞാൻ ഏകനാണ് എന്ന് ഒരു പീരയിട്ട് പുട്ടുപുഴുങ്ങിയിരിക്കുന്നോ?

വ്യക്തത വേണ്ടേ പറയുന്നതെന്തായാലും. കവിത മനസ്സിന്റെ ഒരു വികാരമാണ്.
ഇങ്ങനെ ധൂർത്തടിക്കരുത് കവിതയെ. നിങ്ങളുടെ ഉള്ളിൽ കവിതയുണ്ട്. പക്ഷേ ക്ഷമയില്ല.

ഞാൻ വായനയിൽ നിരാ‍ശനാണ്. തെറ്റിദ്ധരിക്കരുത്

jayarajmurukkumpuzha said...

valare assalayittundu..... hridayam niranja puthuvalsara aashamskal.......

Sabu M H said...

കരയുന്ന കതിരിനെ കുതറുന്ന
ശ്വാനനേപ്പോല്‍.
കാവലാകാനൊരു കരുതലില്ല,

ഇതെനിക്കു മനസ്സിലായില്ല :(

ഏകനായത്‌..
ഗാന്ധിജിയെ ആണോ ഉദ്ദേശിച്ചത്‌ ?

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

ആരെകുറിച്ചാണെന്ന് വ്യ്ക്തമായില്ല ..കേട്ടൊ ഭായ്

lachu said...

കവി മൂകനാണല്ലോ....എന്തേ പുതിയ കവിതയൊന്നും ഇല്ല ?

jayarajmurukkumpuzha said...

valare sathyam...... aashamsakal......

bhairu said...

ഇവിടെ ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും... Ee vari valare nannayittund..Kalathinu mathram parayavunna kathakal orupade...