Monday, March 14, 2011

ശ്രീരാഗമായ്

ഓമല്‍ കുരുന്നിനെ അണിയിച്ചൊരിക്കിടാന്‍
ഓമനപൊന്‍ പാവട,
ഓലപീപ്പിയും വേണം ഊതികളിച്ചിടാന്‍
ഓരോന്ന് കൊണ്ടുതായോ!

കൈയേല്‍ അണിയാനായ് കരിവള നാലും
ഈരണ്ടു കങ്കണവും
കിങ്ങിണി കിലി കിലി സ്വനം മുഴക്കിടാന്‍
പൊന്നിന്‍ പാദസ്വരം.

കണ്മണി കണ്ണുകള്‍ കോറി വരച്ചിടാന്‍
കണ്മഷിയൊന്നുവേണം
കണ്ടനാള്‍ മുതല്‍ക്കു കാത്തു വെച്ചിടാന്‍
കരുതേണം കുഞാടയും.

പാരില്‍ പിറന്നൊരുനാള്‍ പാറി പറന്നിടാന്‍
പാട്ടൊന്നു പാടിടേണം
പാട്ടില്‍ മയങ്ങിയവള്‍ താനേയുറങ്ങും
നീ പറയാതെ നീങ്ങിടേണം.

അമ്മയ്ക്കൊരമ്പിളിയായ് തെളിഞ്ഞു നില്‍ക്കുമവള്‍
അച്ഛനു ശ്രീരാഗമായ്,
പിച്ചക പൂമൊട്ട് വിരിഞ്ഞു വരുമ്പോളിത്
പാടാനായ് കരുതേണമെന്‍ പ്രിയരേ!

6 comments:

Naushu said...

കൊള്ളാം ...

Umesh Pilicode said...

ആശംസകൾ

Aanandi said...

ഏത് വാവക്ക് വേണ്ടിയാണീ പാട്ട്? ആശംസകള്‍ !

ജയിംസ് സണ്ണി പാറ്റൂർ said...

വളരെ വളരെ ഇഷ്ടമായി

പ്രയാണ്‍ said...

പെണ്‍കുട്ടികള്‍ വളര്‍ന്ന് വലുതാവുമ്പോഴും ഇതേലാഘവത്തോടെ ഇങ്ങിനെ പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..........

A said...

മനോഹരമായ വരികള്‍. തേനൂറുന്നു