Thursday, May 6, 2010

തിങ്കള്‍ കിടാവിന്....

പുന്നയൂരമ്പലം തൊഴുതു വലംവെച്ചു
പിഞ്ചിളം കാലുകള് പിച്ചവെച്ചങ്ങനെ
പുഞ്ചിരി തൂകീടും കൊച്ചു കുഞ്ഞേ നിന്നെ
കണ്ടതോര്തോര്ത്തു നിന്നു ഞാന്‍ നീലരാവില്‍


വാസന്ത പൌര്‍ണമി തിങ്കളോ നീയെന്നു
കണ്ചിമ്മി ശങ്കിച്ചു ചിന്തിച്ചു നിന്നു ഞാന്‍
ആ നേരം പൂത്തൊരു പൂവെല്ലാം വാരി, നിന്‍
കൂന്തലില്‍ ചൂടിച്ചു കോരി തരിച്ചങ്ങു നിന്നു ഞാന്‍ ...


ആ മോഹവേളയില്‍ വര്‍ണ്ണ പകിട്ടൊന്നു പാകുവാന്‍
വീശിവന്നു അന്നെന്‍ നടക്കാവില്‍ വൃശ്ചിക കാറ്റും,
നടക്കാവില്‍ പൂത്തുലഞ്ഞാടും കൊന്നയും പിച്ചിയും
കൂടയുമുണ്ട് ഈ കാറ്റില്‍ നറുമണം വീശുവാന്‍


ഓര്‍ത്തോര്‍ത്തു നിന്നു ഞാന്‍ പിന്നെയും നിന്നെ
കൊന്ജിച്ചു കൊന്ജിച്ചു തുള്ളി കുതിച്ചതും
ദൂരെ വരമ്പിലെ കൊച്ചു കിടാവിനെയെന്‍ തോളില്‍
നിന്‍ ചാരത്തു കൊണ്ടോടി കളിച്ചു രസിച്ചതും ...


പിന്നെയാ നീലാംബരി രാഗം പാടി നിന്‍റെ
തോളില്‍ തലോടി പാടിയുറക്കി നടന്നതും
ഒരു മിഴി മാത്രം പാതിയടച്ചു ഞാന്‍
നിന്‍ പുഞ്ചിരി പൂമുഖം നോക്കിയിരുന്നതും...