Wednesday, July 14, 2010

കാലം മാറി; കോലമല്ല

നാലക്ഷരം കൂട്ടി വായിക്കാന്‍ അറിഞ്ഞിട്ടും
നഷ്ടങ്ങളില്‍ കാലിടറി നിന്നിടുന്നോ?
പെറ്റമ്മ നാടു പണയപ്പെടുത്തി നീ
പോറ്റമ്മയ്ക്ക് സേവനം ചെയ്തിടുന്നോ?

"വേതനം കണ്ടിട്ട് വന്ന സേവനമാണിത്
പങ്കുകിട്ടാത്തൊരു പണിയെടുപ്പല്ല"

വേതനമെങ്കിലും സേവനമെങ്കിലും
അമ്മതന്‍ നാട്ടില്‍ ക്ഷാമമുണ്ടോ?

"വേതനമില്ല, നല്ലൊരു സേവനമില്ല
ഹര്‍ത്താലും ബന്ദിനും ക്ഷാമമില്ല"

ഇക്കര നിന്നാല്‍ അക്കര പച്ച
അറിയില്ലേ നിനക്കതു നല്ലവണ്ണം?

"പച്ചപ്പും പായലും പണ്ടാണ്,
ഇന്നു പാച്ചലും മേച്ചലും പണത്തിനല്ലോ..."

പണം കൊണ്ട് പറയാതെ പോയവന്‍
അറിവിലെന്തു കണ്ടുപോയി?

"നഷ്ടമില്ലാതൊരു ജീവിതവും പിന്നെ
ശിഷ്ടമില്ലാത്ത ദുഖങ്ങളും...."


അമ്മതന്‍ മലയാളം അന്യമായോ,
ആദ്യാക്ഷരം കുറിച്ചതിവിടെന്നു മറന്നു പോയോ?

"മണ്ണിന്റെ മണമൊന്നും മറന്നിട്ടില്ല ഞാന്‍
മാറില്ലൊരുനാളും വഴിമാറി പോകുമില്ല
തീറ്റയ്ക്ക് തിരഞ്ഞിവിടെ തെരുവേറുമ്പോഴും
തായ്‌തന്ന മലയാളം തണലായി കണ്ടിടുന്നേന്‍:"

3 comments:

jayaraj said...

പെറ്റമ്മയോളം വരുമോ പോറ്റമ്മ????????? കവിത നന്നായിരിക്കുന്നു

naakila said...

Good mashe

Pranavam Ravikumar said...

@jayaraj:ജയരാജ് ചേട്ടാ തീര്‍ച്ചയായും ഇല്ല... പക്ഷെ ഞാന്‍ പറഞ്ഞപോലെ കുറെ പരിമിതികള്‍ ഉണ്ട്.

Aneesh:അനീഷ്‌ എളനാട് വളരെ നന്ദി!