Monday, August 2, 2010

ഇനിയൊരു നാള്‍!

മെല്ലെ പാടൂ, ഇളം കൊന്ന പൂവേ
ആരോ നിന്നെ തേടി വന്നുവോ...
പുലരെ വീഴുമാ മഞ്ഞുതുള്ളിയോ
മിന്നാമിന്നി ശലഭ കൂട്ടമല്ലയോ...

പറയാന്‍... കരുതിയ
കനവുകള്‍ ഏറെയോ..
മനസ്സിന്‍... സാനുവിലതു
കുളിര്‍ ചൊരിയുമോ..
ജീവഭാവങ്ങള്‍ ആദിയുഷസ്സില്‍
ഉണരവേ, അതിനിന്നു
ലോല ഭാവങ്ങള്‍ ആനന്ദം
വെറുതെ പകരുമോ...

വിധിച്ചിട്ട താരകം
അകലെയോ അരുകിലോ..
മെല്ലെയൊന്നു കാണുവാന്‍
കളകളം പാടുമോ..
ഒരു ചിരിപോലും
പാട്ടായിയുയരുമെങ്കില്‍
നിന്‍ പൂമുഖമതിനായി
മെല്ലെയൊന്നു വിടരുമോ...

മഴപാട്ട് പാടിടാന്‍:
മനം മറന്നുപോയൊ..
മാനം കണ്ടിടാതെ പോയോ
ആരും നിന്നിടാതെ പോയോ..
പുഞ്ചിരി പാട്ടായി,
പനിനീര്‍ മഴയായിയൊഴുകി വരും
ഓടിയെത്തുവാന്‍ ഓമനിക്കുവാന്‍
വരുമോ ബാല്യം ഇനിയൊരു നാള്‍!

6 comments:

jayaraj said...

ബാല്യം. ഏറ്റവും സന്തോഷം നിറഞ്ഞ നാളുകള്‍. ആഗ്രഹിക്കുന്നതെന്തും ലഭിക്കും. എന്നാല്‍ കാലം ചെല്ലുമ്പോള്‍ എല്ലാത്തിനും പരിമിതികള്‍ വരുന്നു. കവിത നന്നായിരിക്കുന്നു

HAINA said...

വരുമോ ബാല്യം ഇനിയൊരു നാള്‍?
വരില്ല വരില്ല ഒരിക്കലും

Pranavam Ravikumar said...

@ Jayaraj: Thanks as usual..

@Haina: Thanks for the first visit....

Jishad Cronic said...

ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു baalyam.

Pranavam Ravikumar said...

@the man to walk with: Thanks!

@ Jishad: Thanks & Visit again!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കവിത നന്നായിരിക്കുന്നു.. പ്രത്യാശ ബാക്കി നിർത്തുക. ആശംസകൾ