Monday, August 9, 2010

നര(ക) വേദനയില്‍

കൂരിരുള്‍ പാട്ടുകള്‍ കുരുങ്ങി കിടക്കുമൊരു
കാലത്തിന്‍ കോമരമീ മര്‍ത്യ ജന്മം....
കാലത്തിന്‍ കുത്തെഴുത്ത് കണ്ടറിഞ്ഞതിലോ
വിരഹവും വേദനയും ചിറകടിച്ചിരുന്നു....

ഏങ്ങികരഞ്ഞു തളര്‍ന്നു വീണിട്ടുമിന്നും
ഏന്തി നിര്‍ത്തിടാന്‍: കൈയൊന്നും ഇല്ലയെങ്ങും....
സങ്കടം പിന്നെ ചിരിച്ചു കിതച്ചു തിമിര്‍ത്തപ്പോള്‍:
"ഭ്രാന്തെനെന്നു" കരുതിയെന്നെ നാല്‍ചുവരിലാക്കി....

വെയിലെന്തു മഴയെന്ത്; കാറ്റെന്തു കഥയെന്ത്,
കാവല്‍ കാത്തിടാന്‍ കാവലാളികള്‍ ഏറെയുണ്ട്....
ചങ്ങലക്കിട്ടവന്‍, ചഞ്ചലം കേട്ടിടാതെ പോയപ്പോള്‍
നാല്‍ചുവരുകള്‍ വികാരത്തിന്‍: പ്രഭവകേന്ദ്രം....

ഇന്ന് നരവേദനയില്‍ ശേഷിച്ച ജീവിതം തന്നതോ
നിശബ്ദതയുടെ നിഴല്‍പ്പാടും നരകവേദനയും....
"ഇടത്തോട്ട് തലവെട്ടി പറഞ്ഞു ഇവനിതെല്ലാം
ഈ ഇടയന്റെ കണ്ണുനീര്‍ ഇറ്റുവീണു...."

5 comments:

jayaraj said...

കാലത്തിന്‍ കോമരമീ മര്‍ത്യ ജന്മം.... അത് ശരിതന്നെയാണ് നാമെല്ലാം കാലത്തിന്‍റെ കൈകളിലെ വെറും പാവകള്‍ മാത്രം

പട്ടേപ്പാടം റാംജി said...

നല്ല വരികള്‍..
എനിക്കിഷ്ടായി.

Sree said...

Good One....

ഗോപീകൃഷ്ണ൯.വി.ജി said...

വളരെ നല്ല വരികള്‍ .തുടരുക

Pranavam Ravikumar said...

@jayaraj: വളരെ നന്ദി

@Ramji Sir: പ്രോത്സാഹനത്തിനു വളരെ നന്ദി!

@ Sree: Thanks a lot!

@Gopikrishnan: ഒരുപാട് നന്ദി! വീണ്ടും വരുക!