Monday, August 16, 2010

വാക്ക്

വാക്കുകള്‍ക്കു വകതിരിവില്ലാതെ
വികാരം വിങ്ങിപോട്ടുമ്പോള്‍
വിളിച്ചു പറവതെല്ലാമേ
അവ്യക്ത ബിംബങ്ങള്‍:!

കുറിക്കു കൊണ്ടിടാനെങ്കിലോ
കുറിച്ച് വെച്ചിടാമെല്ലാം
നിനച്ചിടാതെ കണ്ടതാല്‍
നിശ്ചയമില്ല!

മിഴികള്‍ വിങ്ങിയൊലിക്കുമ്പോള്‍
മനോധര്‍മ്മം വിദൂരതയില്‍...
ഉയര്‍ന്നു പിന്നെ വരുവതോ
ഉലഞ്ഞ വാക്കുകള്‍:!

അടര്‍ന്നു വീണിടും അഭിമാനവും
കുലച്ചു നില്പും വിചാരവും
അറിയാതെ മേളിപ്പതോ
എന്തു ദുഷ്കരം!

പടയെടുത്തിടാനെങ്കില്‍: പറയാതെയാവാം
പച്ചക്കൊടിയിന്നു വീശേണ്ടതില്ല...
പുതുമണമില്ല പാടുന്ന പാട്ടിനു
പുതുതായിയൊന്നും പറയുന്നുമില്ല!

5 comments:

ജയിംസ് സണ്ണി പാറ്റൂർ said...

എങ്കിലും വാക്കുകളുടെ വാള്‍ മുനയില്‍
വകതിരിവില്ലായ്മയുടെ ചോര പുരളണം
കവിത കൊള്ളാം . ഓണാംശസകള്‍

rafeeQ നടുവട്ടം said...

കിട്ടിയ കമെന്റിലൂടെ താങ്കളുടെ ബ്ലോഗിലെത്തി. രചനകള്‍ക്കെല്ലാം രുചിയുണ്ടെങ്കിലും ബ്ലോഗിന്‍റെ കെട്ടിനും മട്ടിനും സുഖമില്ല. കുറേക്കൂടി നല്ല പ്രതലവും പശ്ചാത്തലവും അക്ഷരരൂപങ്ങളും ഒരുക്കുമല്ലോ.. ആശംസകള്‍!

Abdulkader kodungallur said...

വരണ്ട ഭൂമിയിലും നിറഞ്ഞ ചളിക്കുന്ടിലും
പ്രണവത്തിന്‍റെ രവികിരണങ്ങള്‍
കവിതയുടെ കലപ്പത്തുമ്പില്‍
കണ്മഷി യെഴുതുന്നു വരികള്‍
.വാക്കാല്‍ വായ്ക്കരിയിടുന്നു
കൊച്ചരുവി

കുഞ്ഞൂസ് (Kunjuss) said...

കൊച്ചുരവിയുടെ നിസ്വനം നന്നായിരിക്കുന്നു.

Pranavam Ravikumar said...

@ rafeeQ നടുവട്ടം: നന്ദി... ഇപ്പോള്‍ പ്രതലം മാറ്റിയിട്ടുണ്ട്.. തീര്‍ച്ചയായും കമന്റ്‌ അറിയിക്കുമല്ലോ.....

@ Abdulkader കൊടുങ്ങല്ലൂര്‍: എന്ത് പറയാനാ.... നന്ദി എത്ര പറഞ്ഞാലും തീരില്ല... ആ നല്ല വരികള്‍ക്കും, തുടരെയുള്ള പ്രചോദനത്തിനും......

@കുഞ്ഞൂസ്: ആദ്യ സന്ദര്‍ശനത്തിനു നന്ദി... വീണ്ടും വരുമല്ലോ.....

എല്ലാവര്‍ക്കും ഓണാശംസകള്‍!!