Thursday, August 19, 2010

ഹര്‍ത്താല്‍

അതിരുകടന്നു വരുമൊരു
ആത്മസമര്‍പ്പണം,
അതിഥികള്‍ തല്‍കാലം
അടങ്ങിയിരിക്കണം.
അത്യാവശ്യമാണോ എന്നൊന്നും
അറിയേണ്ടതില്ല,
ആരു നടത്തുന്നു എന്നത്
ആരായേണ്ടതില്ല.
ആവലാതികള്‍ ഉണ്ടെങ്കില്‍
അറിയിക്കേണ്ടതില്ല,
അപേക്ഷകള്‍ നല്കിയിന്നു
ആശങ്കപ്പെടേണ്ടതില്ല.
ആത്മനൊമ്പരം വന്നാല്‍
അനുഭവിക്കണം,
അടിപൊളിയാക്കാന്‍ വെറുതെ
ആര്‍ത്തു വിളിക്കണം.
അനുകരിച്ചു നിന്നാല്‍
അന്തസ്സോടെ പോകാം,
ആക്ഷേപിച്ചു, കെട്ടിയവളെ
അഗതിയുമാക്കാം.....

14 comments:

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു;
കവിതകൾ ഇഷ്ടമായി! ആശംസകൾ!

Abdulkader kodungallur said...

അന്തിച്ചു നില്‍ക്കാന്‍ നേരമില്ല
ആഘോഷിക്കുക ഹര്‍ത്താലുല്‍സവം

Unknown said...

ഇഷ്ടപ്പെട്ടു വരികള്‍.....

Naseef U Areacode said...

പ്രാസമുള്ള വരികള്‍...
നമ്മള്‍ ഹര്‍ത്താല്‍ ആഘോഷിക്കാന്‍ പഠിച്ചു കഴിഞ്ഞു...

ആശംസകള്‍

Pranavam Ravikumar said...

@ ഇ.എ.സജിം തട്ടത്തുമല: വരവിനു ഒരായിരം നന്ദി... താങ്കളുടെ കമന്റിനും.
@ Abdulkader കൊടുങ്ങല്ലൂര്‍: നിങ്ങള്‍ ഇല്ലാതെ എന്താ എനിക്ക് ആഘോഷം? :-)) നന്ദി....
@പാലക്കുഴി: ഒരുപാട് നന്ദി...
@നസീഫ് ഏട്ടാ: എഴുതുമ്പോള്‍ ശരിക്കും പ്രാസം നോക്കിയല്ല എഴുതിയത്... >> നമ്മള്‍ ഹര്‍ത്താല്‍ ആഘോഷിക്കാന്‍ പഠിച്ചു കഴിഞ്ഞു... << ഞാനും.... :-)))


എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍!!!!

jyo.mds said...

ഹര്‍ത്താല്‍ ആഘോഷം നന്നായി.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അകാരങ്ങളെ കൂട്ടുപിടിച്ച് അനീതിക്കെതിരെ ഒരു തോണ്ടല്‍ .നന്നയിട്ടുണ്ട് കേട്ടോ.
നന്മകളും ഓണാശംസകളും നേരുന്നു

Pranavam Ravikumar said...

@jyo : വളരെ നന്ദി.... വീണ്ടും വരുമല്ലോ?
@ഉഷശ്രീ: വളരെ സന്തോഷം വരവിനു..... നന്മ നിറഞ്ഞ ഒരു നല്ല ഓണം താങ്കള്‍ക്കും ഞാന്‍ നേരുന്നു

Jishad Cronic said...

നന്നയിട്ടുണ്ട്.
ഓണാശംസകളും നേരുന്നു

Pranavam Ravikumar said...

@ Jishad: ഒരുപാട് നന്ദി ജിഷാദ് ഏട്ടാ

കൊച്ചുരവി

പഞ്ചാരക്കുട്ടന്‍.... said...

ആക്ഷേപം കൊള്ളാം .... നന്നായിരിക്കുന്നു... പിന്നെ സ്നേഹം നിറഞ്ഞ തിരുവോണ ആശംസകള്‍
സ്നേഹപൂര്‍വ്വം ..
ദീപ്

K@nn(())raan*خلي ولي said...

കൊള്ളാം ഈ പരിഹാസം!
നമ്മുടെ നാടിന്റെയൊരു ഗതികേട്..

(ഓണാശംസകള്‍ നേരുന്നു)

krishnakumar513 said...

കവിത നന്നായി, ഓണാശംസകള്‍...

jayaraj said...

കേരളീയരുടെ ദേശീയ ഉത്സവങ്ങള്‍ : നിലവിലുള്ളതും പുതിയതായി ഗവണ്മെന്റും ജനങ്ങളും അങ്ങീകരിച്ചതും ചുവടെ ചേര്‍ക്കുന്നു.
ഓണം, വിഷു, ക്രിസ്തുമസ്, റംസാന്‍, ബന്ത്, ഹര്‍ത്താല്‍