Monday, November 8, 2010

ചികിത്സ വേണ്ടതാര്‍ക്ക്?

ചികിത്സ വേണ്ടതാര്‍ക്ക്...?

കണ്ണുനീര്‍ തുടച്ചുമാറ്റിയ കൈകളെ
കഠാരയിട്ടു രണ്ടു തുണ്ടായ് മുറിച്ചിട്ടു,
വിരുന്നു വിഭവങ്ങള്‍ മുന്നില്‍ വിളമ്പി നിന്ന
നിന്റെ ചിന്തയ്ക്കു ചികിത്സ വേണം...!

ശങ്കിച്ച് നിന്നൊടുവില്‍ ചിന്നിച്ചിതറിയ
വാക്കുമാവരിയില്‍ വൈരിതന്‍ കരുത്തും
വേരിളകി വെയില്‍ കാഞ്ഞു നില്‍ക്കവേ,
കനവറിയാതെ കാരണമാരാഞ്ഞിടുന്ന
നിന്‍ ചിന്തയ്ക്കു ചികിത്സ വേണം...

വിരലില്‍ തറച്ചൊരു മുള്ളിന്റെ മുറിവില്‍
വിരലാട്ടി വാര്‍ത്തെടുത്ത ചോരയിന്നു
ഉറഞ്ഞാടുന്നത് കണ്ടൊടുവില്‍,
വാശിയോടെ വെട്ടിയെന്നെ ശവപ്പെട്ടിയിലേക്കിട്ടു
വിയര്‍പ്പൊഴിക്കിയ ചിന്തയ്ക്കു ചികിത്സ വേണം...

കെട്ടിയോള്‍ കണ്പ്പൊട്ടയായി നിന്നിടുമ്പോഴും
കാല്‍വയറിനിന്നു തെണ്ടി തിരിഞ്ഞിടുമ്പോഴും
നിന്‍ കര്‍മ നിയോഗം, അതിന്‍ പ്രയോഗമായ്.
ഗദ്ഗദം കേട്ടിടാതെയെന്നെ നീ കുഴിയിലേക്കിട്ടു,
നിന്റെ ചിന്തയ്ക്കു ചികിത്സ വേണം...

നിന്റെ ചിന്തയ്ക്കിന്നു ചികിത്സ വേണം....!

22 comments:

Sabu Hariharan said...

Ravi, I was able to understand only the first 4 lines :(

the last 5 lines went above my head...

Echmukutty said...

ചിന്തയ്ക്കു മാത്രമല്ല, ചികിത്സ വേണ്ടത്, പ്രയോഗങ്ങൾക്കും അതാവശ്യമില്ലേ?

ആശംസകൾ.

കുസുമം ആര്‍ പുന്നപ്ര said...

ഒത്തിരി ചിന്തിപ്പിക്കുന്ന ഈ കവിത എഴുതിയ ആളിന്‍െറ "ചിന്തയ്ക്കു ചികിത്സ വേണം"

കൊള്ളാം നല്ല കവിത ആശംസകള്‍

പ്രയാണ്‍ said...

രവി ഉദ്ദേശിച്ചതു മുഴുവന്‍ മനസ്സിലായില്ല. മനസ്സിലായത് സുന്ദരം..... മനസ്സിലാവത്തത് അതിലും സുന്ദരമായിരിക്കുമെന്ന് കരുതുന്നു. ആശംസകള്‍.

Abdulkader kodungallur said...

ധര്‍മ്മാധര്‍മ്മങ്ങള്‍ വേര്‍തിരിക്കുമീ കവിതന്‍
കാര്‍മ്മികത്വത്തിലിനിയും വിരിയട്ടെ കല്‍പ്പിത -
തര്‍പ്പണങ്ങള്‍, വൈദ്യനിയോഗങ്ങള്‍ , വിസ്മയ -
മര്‍മ്മാണി ചികിത്സകള്‍ ,ചൂര്‍ണ്ണ പ്രയോഗങ്ങള്‍ ...!

കൊച്ചുരവീ .... നല്ല ചിന്ത . നല്ല കവിത. ഭാവുകങ്ങള്‍

SAJAN S said...

നല്ല ചിന്തകള്‍..... :)

Jazmikkutty said...

അതെ...കവിത നന്നായിട്ടുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

ചിന്തയ്ക്കും,ശേഷമുള്ള പ്രവർത്തികൾക്കും ചികിത്സ വേണം...

പട്ടേപ്പാടം റാംജി said...

എല്ലായിടത്തും ചികിത്സ ആവശ്യമായി വന്നിരിക്കുന്നു.
ആശംസകള്‍.

Unknown said...
This comment has been removed by the author.
Unknown said...

its good..

Vayady said...

ശരിയാണ്‌. ഇപ്പോള്‍ എല്ലാവരുടെ മനസ്സിലും തിമിരമാണ്‌. അവിടെ ഇരുട്ട് മാറി വെളിച്ചം വരണമെങ്കില്‍ ചികിത്സ കൂടിയേ തീരൂ.
നല്ല ചിന്ത.

അജേഷ് ചന്ദ്രന്‍ ബി സി said...

രവീ . എനിയ്ക്കൊന്നും മനസ്സിലായില്ല
എന്നാല്‍ എന്തൊക്കെയോ മനസ്സിലായി...
അതെന്റെ കുറ്റം തന്നെയെന്നു വിശ്വസിയ്ക്കുന്നു...

അജേഷ് ചന്ദ്രന്‍ ബി സി said...

മറ്റൊന്നും കൊണ്ടല്ല വരികള്‍ക്കിടയില്‍ പതുങ്ങിയിരിയ്ക്കുന്ന അര്‍ത്ഥങ്ങളെ മനസ്സിലാക്കാന്‍ ..അത് ബ്ലോഗിലായാലും ജീവിതത്തിലായാലും ഞാന്‍ അല്പം പിന്നോട്ടാണ്‌ ...

Anurag said...

നിന്റെ ചിന്തയ്ക്കിന്നു ചികിത്സ വേണം....!

sm sadique said...

ചിന്തകൾക്ക് വേണം സത്ചിന്തകൾ.

Unknown said...

ചിന്തകള്‍ക്ക് ചികില്‍സവേണം

Manoraj said...

എച്മു പറഞ്ഞത് കറക്ട്..

Sabu Kottotty said...

ഇപ്പൊ ബൂലോകര്‍ക്കാ ചികിത്സ വേണ്ടത്. ബ്ലോഗിനെ മറക്കുന്ന ബൂലോകരാ കൂടുതല്‍....

കവിത നന്ന്‌ട്ടോ....

HAINA said...

നല്ല ചിന്ത . ഭാവുകങ്ങള്‍

ജയിംസ് സണ്ണി പാറ്റൂർ said...

ചിന്തക്കും അസുഖം
അതിനായി ചികിത്സ
പുതിയ വഴികളില്‍
ഒഴുകുന്നു കവിത

ജയരാജ്‌മുരുക്കുംപുഴ said...

valare arthamulla varikal..... abhinandanangal.........