Monday, November 22, 2010

സ്നേഹം

അരങ്ങൊഴിഞ്ഞു വന്നവര്‍ക്കൊരു അഭയമന്ത്രം,
അടിയൊഴുക്കു നഷ്ടപ്പെട്ടവര്‍ക്കിതു ശാന്തിതീരം,
ജീര്‍ണ്ണിച്ചു തുടങ്ങിയവര്‍ക്കായ്, ജീവിത മാര്‍ഗ്ഗം
ആത്മശാന്തി നല്‍കുമിതൊരു അഗതിമന്ദിരം...

"ആരോ പറഞ്ഞതു കേട്ടിട്ട് പിന്നെയെന്‍ മകന്‍
അടുത്ത തിങ്കള്‍പ്പകലെന്നെ അവിടമാക്കി,
പട്ടിണിക്കിട്ടില്ല, പടികടത്തി നിര്‍ത്തിയില്ല,
തെരുവിലലയാന്‍ വിളിച്ചോതിയില്ല...

പണമുണ്ട്, കുട്ടിയും പേരകിടാങ്ങളുമെല്ലാം
സാന്ത്വനമായില്ല, പറന്നകന്നു ദൂരെയിവര്‍,
"സ്നേഹരക്ഷക്ക് അവന്‍ തന്നൊരു ശിക്ഷയിത്"
മൌന ദുഖമായെല്ലാം മനസ്സില്‍ വിതച്ചു ഞാന്‍...."

സ്നേഹിച്ചു സ്നേഹിച്ച് കൊതി തീരാത്തവരിവര്‍
പ്രിയകവി പാടിയപോല്‍, സ്നേഹ സാന്നിദ്ധ്യ-
-ത്തിനു കാത്തിരിപ്പവര്‍, ദീര്‍ഘനാള്‍.
ഒരിറ്റു സ്നേഹമിന്നു നല്‍കാന്‍ ആളാരുണ്ടോ?

സ്നേഹം.. സ്നേഹം.. അതല്ലെയെല്ലാം

13 comments:

Jishad Cronic said...

സ്നേഹം അതാണെല്ലാം...

കുസുമം ആര്‍ പുന്നപ്ര said...

എല്ലാവര്‍ക്കും അഭയംഇന്ന് അഭയകേന്ദ്രം
നല്ല കവിത

പ്രയാണ്‍ said...

സ്നേഹം തന്നെയെല്ലാം............പക്ഷേ ജിവിത്തിരക്കിനിടയില്‍ മറന്നുപോകുന്നതും അതുതന്നെ................

Sabu Hariharan said...

ഒരേയൊരു ജീവിതം..
ഏതിനാണ്‌ വില കൊടുക്കേണ്ടത് എന്നറിയാതെ..

നന്നായിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

വാർദ്ധ്യകത്തിൻ മൌനദു:ഖങ്ങൾ...!

ജയിംസ് സണ്ണി പാറ്റൂർ said...

ആധുനികതയും പുരോഗതിയും
മാനവികതയുടെ ഘാതകരോ??
മികച്ച കവിത. പ്രത്യേകിച്ച്
പ്രൊഫഷണലുകളും എക്സിക്യൂട്ടീവുകളും
അവശ്യം വായിച്ചിരിക്കേണ്ടത്.

പട്ടേപ്പാടം റാംജി said...

ഒരിറ്റു സ്നേഹമിന്നു നല്‍കാന്‍ ആളാരുണ്ടോ?

Vayady said...

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കാത്തവരായി ആരുണ്ടീ ഭൂമിയില്‍?
നല്ല കവിത. ആശംസകള്‍.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

Tracking....

Abdulkader kodungallur said...

ഗൌരവമായ ചിന്തയ്ക്കുള്ള പ്രേരണ നല്‍കുന്നു ഈ കവിത . നല്ല വരികളാല്‍ മിനഞ്ഞെടുത്തു.
'അടുത്ത തിങ്കള്‍പ്പകലെന്നെ യവിടെയാക്കി ' എന്നാണ് ശരി .
പേരക്കിടാങ്ങള്‍ എന്നാക്കണം .ഭാവുകങ്ങള്‍

Areekkodan | അരീക്കോടന്‍ said...

കവിത നോക്കാറില്ലെങ്കിലും ഇവിടെ എന്തോ കണ്ണുടക്കി.

ജയരാജ്‌മുരുക്കുംപുഴ said...

sneha athundenkil pinne ellaamayi..... aashamsakal....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്നേഹം കിട്ടാന്‍ വൃദ്ധസദനത്തില്‍ തന്നെ പോകേണ്ട കാലം..
താങ്കളുടെ എല്ലാ വരികളും വിത്യസ്തമായ അനുഭവങ്ങള്‍ നല്കുന്നുണ്ട്..