കപടകേളിയിലാരോ കോറിയിട്ട
കൌതുകമിന്നു,
കടമ്പകള്‍ കടന്ന് കരവിരുതുകാട്ടി.
കണ്ണടച്ച്, കാര്‍ക്കിച്ച്, കതകടച്ചു,
ഒടുവില്‍ ഞാന്‍
കനലില്‍ കറുകിയപോല്‍ കരഞ്ഞമര്‍ന്നു.
ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും...
കാര്യമറിയാതെ ഞാനിവിടം
കാത്തിരുന്നു.
മഴയില്‍ നനഞ്ഞു; വെയിലില്‍ ഉണങ്ങി,
നാല്‍കവലയില്‍
കാഴ്ച ശില്പമായ് വന്നണഞ്ഞു...
ഇവിടെ ഞാന്‍ ഏകനാണ്, കാലം ആ കഥ പറയും...
കാലത്തെപോലും കൊത്തിയിടും
കടന്നല്‍കൂട്ടങ്ങളിവിടെ,
കരയുന്ന കതിരിനെ കുതറുന്ന
ശ്വാനനേപ്പോല്‍.
കാവലാകാനൊരു കരുതലില്ല,
കൈകള്‍ക്ക്
ആ പഴയ കരുത്തുമില്ല
ഞാന്‍ ഏകനായി...കാലം എന്നെ ഏകനാക്കി...!
Monday, December 20, 2010
Monday, December 13, 2010
കത്ത്
വേനല്‍ കഴിഞ്ഞു, വര്‍ഷഗാനം മറഞ്ഞു
വന്നണഞ്ഞില്ല, കാത്തിരിപ്പിന് അവകാശികള്‍
പൂക്കാലം വന്നു, പൂമഴയിന്‍ ചെറു ചലനവും
വിരിഞ്ഞോഴുകി ഇന്നെന്റെ കാവിലെ ശംഖിയും.
അറുപതുമിരുപതും ആടിയണഞ്ഞു,
ആകെ തളര്‍ന്നു വീണു ഞാന്‍ കിടന്നു.
കാര്‍വര്‍ണ്ണ കേശമിന്നു കോടമഞ്ഞില്‍ മറഞ്ഞു,
വാര്‍ധക്യ തിലകം നന്നേ ത്രസിച്ചു നിന്നു.
കാത്തിരുന്ന കത്ത് കൈവന്നു ചേര്‍ന്നില്ല,
കാത്തെന്നെ വെച്ചിടാന്‍ വിധിക്ക് കാര്യമില്ല
കൈയൊന്നു പിടിച്ചവന്‍ തണലേകിയില്ല
കൈകഴുകിയവന്‍, പിന്നെയിവിടം കണ്ടതില്ല.
പുറകിലൊന്നു വന്നൊടുവില്‍ പോരുമെന്നു-
-പറഞ്ഞ്, കാലന്റെ കാവലനൊരു കത്ത് നീട്ടി,
കരയാമല്‍ ഞാനതു കൈയൊപ്പിട്ടു വാങ്ങി,
കാത്തിരിപ്പില്ലാ ലോകത്തിനൊരു നീട്ടോലയൊന്ന്!
വന്നണഞ്ഞില്ല, കാത്തിരിപ്പിന് അവകാശികള്‍
പൂക്കാലം വന്നു, പൂമഴയിന്‍ ചെറു ചലനവും
വിരിഞ്ഞോഴുകി ഇന്നെന്റെ കാവിലെ ശംഖിയും.
അറുപതുമിരുപതും ആടിയണഞ്ഞു,
ആകെ തളര്‍ന്നു വീണു ഞാന്‍ കിടന്നു.
കാര്‍വര്‍ണ്ണ കേശമിന്നു കോടമഞ്ഞില്‍ മറഞ്ഞു,
വാര്‍ധക്യ തിലകം നന്നേ ത്രസിച്ചു നിന്നു.
കാത്തിരുന്ന കത്ത് കൈവന്നു ചേര്‍ന്നില്ല,
കാത്തെന്നെ വെച്ചിടാന്‍ വിധിക്ക് കാര്യമില്ല
കൈയൊന്നു പിടിച്ചവന്‍ തണലേകിയില്ല
കൈകഴുകിയവന്‍, പിന്നെയിവിടം കണ്ടതില്ല.
പുറകിലൊന്നു വന്നൊടുവില്‍ പോരുമെന്നു-
-പറഞ്ഞ്, കാലന്റെ കാവലനൊരു കത്ത് നീട്ടി,
കരയാമല്‍ ഞാനതു കൈയൊപ്പിട്ടു വാങ്ങി,
കാത്തിരിപ്പില്ലാ ലോകത്തിനൊരു നീട്ടോലയൊന്ന്!
Monday, December 6, 2010
പ്രിയേ...നിനക്കായ്
കിന്നാരം വെറുതെ ചൊല്ലി ചൊല്ലി
ആ മഴമേഘമിന്നു പൊഴിയാന്‍ വെമ്പും പോലെ
മനസ്സില്‍ ഏതോ മൌനം തെളിഞ്ഞീടുന്നോ,
എന്റെ പ്രണയമൊരു മഴയായതില്‍ പെയ്തീടുന്നോ,
നാണം, അതിന്‍ താളം, ആ മഴ നെയ്തീടുന്നോ?
പുഴയരുകില്‍ കാത്തുനിന്നതിന്‍ പരിഭവമേറെയോ,
പൂന്തളിരുകള്‍ പൂത്തുനില്പ്പതു കണ്ടിടാതെയോ നീ,
കുളിര്‍ കാറ്റില്‍ കഥ പറയാന്‍ കാത്തുനില്പതെന്തേ..,
കനവേ... നിന്നെ പുണരാന്‍ ഞാന്‍ വെമ്പിനില്പതെന്തേ?
ഞാനൊരു കുയിലായ് പാടീടാം പ്രിയേ നിനക്കായ്,
ഇനി നീയെന്‍ ജീവസംഗീതമായൊഴുകൂ...
ഉയരൂ..ഉലകിലെന്നും ഇതൊരാത്മനൈവേദ്യമായ്
ഉണരാമുഷസ്സില്‍ ഞാനോരോമാനപ്പൈതലായ്
നുണയാം നാം ആ പാട്ടിന്‍ മധുകണം അനുദിനം...!
ആ മഴമേഘമിന്നു പൊഴിയാന്‍ വെമ്പും പോലെ
മനസ്സില്‍ ഏതോ മൌനം തെളിഞ്ഞീടുന്നോ,
എന്റെ പ്രണയമൊരു മഴയായതില്‍ പെയ്തീടുന്നോ,
നാണം, അതിന്‍ താളം, ആ മഴ നെയ്തീടുന്നോ?
പുഴയരുകില്‍ കാത്തുനിന്നതിന്‍ പരിഭവമേറെയോ,
പൂന്തളിരുകള്‍ പൂത്തുനില്പ്പതു കണ്ടിടാതെയോ നീ,
കുളിര്‍ കാറ്റില്‍ കഥ പറയാന്‍ കാത്തുനില്പതെന്തേ..,
കനവേ... നിന്നെ പുണരാന്‍ ഞാന്‍ വെമ്പിനില്പതെന്തേ?
ഞാനൊരു കുയിലായ് പാടീടാം പ്രിയേ നിനക്കായ്,
ഇനി നീയെന്‍ ജീവസംഗീതമായൊഴുകൂ...
ഉയരൂ..ഉലകിലെന്നും ഇതൊരാത്മനൈവേദ്യമായ്
ഉണരാമുഷസ്സില്‍ ഞാനോരോമാനപ്പൈതലായ്
നുണയാം നാം ആ പാട്ടിന്‍ മധുകണം അനുദിനം...!
Subscribe to:
Posts (Atom)