Monday, December 6, 2010

പ്രിയേ...നിനക്കായ്

കിന്നാരം വെറുതെ ചൊല്ലി ചൊല്ലി
ആ മഴമേഘമിന്നു പൊഴിയാന്‍ വെമ്പും പോലെ
മനസ്സില്‍ ഏതോ മൌനം തെളിഞ്ഞീടുന്നോ,
എന്റെ പ്രണയമൊരു മഴയായതില്‍ പെയ്തീടുന്നോ,
നാണം, അതിന്‍ താളം, ആ മഴ നെയ്തീടുന്നോ?

പുഴയരുകില്‍ കാത്തുനിന്നതിന്‍ പരിഭവമേറെയോ,
പൂന്തളിരുകള്‍ പൂത്തുനില്പ്പതു കണ്ടിടാതെയോ നീ,
കുളിര്‍ കാറ്റില്‍ കഥ പറയാന്‍ കാത്തുനില്പതെന്തേ..,
കനവേ... നിന്നെ പുണരാന്‍ ഞാന്‍ വെമ്പിനില്പതെന്തേ?

ഞാനൊരു കുയിലായ്‌ പാടീടാം പ്രിയേ നിനക്കായ്,
ഇനി നീയെന്‍ ജീവസംഗീതമായൊഴുകൂ...
ഉയരൂ..ഉലകിലെന്നും ഇതൊരാത്മനൈവേദ്യമായ്
ഉണരാമുഷസ്സില്‍ ഞാനോരോമാനപ്പൈതലായ്
നുണയാം നാം ആ പാട്ടിന്‍ മധുകണം അനുദിനം...!

13 comments:

lachu said...

Mild and simple thought

ജന്മസുകൃതം said...

കമന്റ് എഴുതാനുള്ള സ്ഥലത്തിനായി ഒരുപാട് പരാതി.
അത് കുറച്ച് കൂടി സുതാര്യമാക്കിക്കൂടെ ...
കവിത തുളുമ്പുന്ന എത്ര ഗാനങ്ങള്‍ ...നന്നായിട്ടുണ്ട്..കേട്ടോ.
ഇനിയും വരാം.

പട്ടേപ്പാടം റാംജി said...

ഞാനൊരു കുയിലായ്‌ പാടീടാം പ്രിയേ നിനക്കായ്,
ഇനി നീയെന്‍ ജീവസംഗീതമായൊഴുകൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

ആ പാട്ടിന്റെ മധുകണമാണല്ലൊ നാം എന്നും കേട്ടുകൊണ്ടിരിക്കുന്നത്...

Vayady said...

"കനവേ... നിന്നെ പുണരാന്‍ ഞാന്‍ വെമ്പിനില്പതെന്തേ?"
പ്രണയം നിറഞ്ഞ വരികള്‍. നല്ല കവിത

Anonymous said...

ഒരു ലളിതഗാനമായി..പാടാന്‍ പറ്റിയ കവിതയാണ്......നിര്‍മ്മലമായ ഇത്തരം പ്രണയ കവിതകള്‍..ഇന്ന് കാണാന്‍ തന്നെ കിട്ടാറില്ല.. ആശംസകള്‍........

jyo.mds said...

സ്നേഹം തുളുമ്പുന്ന വരികള്‍.
നല്ല കവിത.

Junaiths said...

ഈണമിട്ടു പാടാന്‍ പറ്റിയൊരു കവിത..ആശംസകള്‍

ജയിംസ് സണ്ണി പാറ്റൂർ said...

പ്രണയം പെയ്യുന്നീ കവിതയില്‍

Abdulkader kodungallur said...

കൊച്ചുരവിയുടെ കവിത വായിച്ചപ്പോള്‍ മനസ്സു കന്ണ്വാശ്രമത്തിലേക്ക് പോയി . പ്രണയാമൃതം തുളുമ്പുന്ന വരികള്‍

A said...

hearing this the girl will be more than happy to fall for her lover. any lovers' romantic thoughts well expressed.

മേല്‍പ്പത്തൂരാന്‍ said...

കൊച്ചു കലക്കി,ഒരു പൂവാലനാണല്ലേ?കൊച്ചു കള്ളൻ.

Echmukutty said...

മധുരമീ പ്രണയം.........