Tuesday, July 5, 2011

നിലാവേ

നീ വരൂ നിലാവേ,
വെറുതേ ഈ വഴിയേ
നിന്‍ നീണ്ട രാവുകളിനിയും
പൊഴിയുമോ പുതു സ്വരം?

കാറ്റിന്‍ സ്വരമധുരം
ഇന്നൊഴുകിയൊടുവില്‍
തളമെങ്ങും പുതുചിത്രം
ഇലകളിലോ ഹിമകവചം

മധുര സ്വപ്നമിന്നു പുല്‍കി,
മണിചിലങ്കകള്‍ക്കെട്ടി,
പുതു പൊലിവോടെ,
നിറവോടെ, മാനം കാത്തുനില്‍പ്പൂ !

മധുകണം നിറഞ്ഞു,
നിന്നെ കാണാനായ്,
മലര്‍ക്കൊടികള്‍ പിറന്നു.
മോഹത്താല്‍ ഏതോ മന്ദസ്മിതം.

മഴചാര്‍ത്തു മാറ്റി, പുതു മേഘം
മഞ്ഞിന്‍ ചെറു മര്‍മ്മരം,
മയങ്ങാനൊഴുകുമീ വേളയില്‍
ഒരു മോഹസ്വപ്നമായ് നീയുയരൂ.

പൂമൊട്ടായ് വിരിഞ്ഞു വാ,
പൊയ്കയില്‍ കുളിച്ചിടാം,
പൂപ്പാട്ടുപാടിടാം പൊന്‍ നിലാവേ,
വന്നണയൂ... വെറുതേ നിന്നൊഴുകൂ...!

6 comments:

ente lokam said...

മഞ്ഞു പോലെ.......
നിലാവ് പോലെ....
നല്ലഎഴുത്ത്..
തുടരൂ ...ആശംസകള്‍...

സൊണറ്റ് said...

ലളിതമായ ശൈലിയില്‍ നന്നായി എഴുതിയിരിക്കുന്നു .കൂടുതല്‍ എഴുതുക ...മലയാളം ആണ് കവിതക്ക് എന്നും നല്ലതണല്‍ ...ഇനിയും പ്രതീക്ഷിക്കുന്നു ....പ്രാര്‍ത്ഥനയോടെ

Muralee Mukundan , ബിലാത്തിപട്ടണം said...

കാത്ത് നിൽക്കുന്ന മാനത്ത് എല്ലാ പൊലിമയോടും കൂടി നീ വന്നല്ലൊ

വി.എ || V.A said...

കൊള്ളാം, പ്രകൃതിയുമായി ലയിച്ചാണല്ലോ കവിതകളെല്ലാം. നിലാവിനു കൂട്ടായി കാറ്റും മഞ്ഞും കൂട്ടത്തിൽ താങ്കളും വന്നപ്പോൾ, കുളിർമഴ പെയ്തിറങ്ങിയ ഒരനുഭൂതി. അനുമോദനങ്ങൾ.....

ജയിംസ് സണ്ണി പാറ്റൂർ said...

അതി മനോഹരം

കുസുമം ആര്‍ പുന്നപ്ര said...

പൂമൊട്ടായ് വിരിഞ്ഞു വാ,
പൊയ്കയില്‍ കുളിച്ചിടാം,
പൂപ്പാട്ടുപാടിടാം പൊന്‍ നിലാവേ,
വന്നണയൂ... വെറുതേ നിന്നൊഴുകൂ.
നല്ല ലളിതമായ വരികള്‍