Tuesday, July 12, 2011

മൃതി സന്നിധിതേടി

മറന്നു എന്നെയിന്നേവരും...!

പൊട്ടിവലിച്ചിട്ടു വിണ്ടുക്കിടക്കും
ഈ പൂഴിമണ്ണില്‍
ഞാന്‍ പണ്ട് പാര്‍ത്തിരുന്നു.
പൌര്‍ണമി, പകലോട് മൂളിയും
പൈങ്കിളി, നിഴല്‍ കണ്ടു പാടിയും
പൂര്‍ണ്ണശ്രീയിലിവിടമെന്നും
പൂക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു.

പാട്ടൊന്നു പാടി, ആര്‍ത്തുവിളിച്ചിടും
പൈതലിന്‍ പുതുമ,
അന്നു പുലരിക്കു സ്വന്തം
കേട്ടപാടെ കൂട്ടിനായ്
കൂടെ വന്നാടിയ
കളരി നടയിലെ കാറ്റ്,
അന്നെന്‍ കളിക്കൂട്ടുകാരന്‍.
ആ കൊഞ്ചലില്‍ വിയര്‍പ്പുമുട്ടി
അതിനായ് ഞാനെന്നും
കുളിച്ചു തോര്‍ത്തി.

പക്ഷേ.. നീ സ്വാര്‍ത്ഥന്‍...!

അന്നേതോ മോഹവുമായി
നീയെന്‍ വഴിയില്‍ വന്നു.
എന്റെ ഉടുതുണിയുരിഞ്ഞു,
നിഴല്‍കുടയങ്ങുമാറ്റി,
വെട്ടിയിട്ടു വെയില്‍ പെടാന്‍
ദൂരെ വച്ച് നീക്കി.
ഇന്നിവിടം വെറും പൂഴിഗന്ധം,
കൂടെ പെരുത്തുഷ്ണവും
റോന്തു ചുറ്റി നിന്നിടാന്‍ കാറ്റുമില്ല.

പരന്റെ ദുഃഖം പണ്ടേ മറന്ന നിന്‍ -
ചിന്തയില്‍ അന്നെന്‍ പന്തികേട്
ഒട്ടുമേ കൊണ്ടതില്ല.
സര്‍വ്വം ത്വജിച്ച് നിലമ്പതിച്ചു.
അന്ന്‌ ഞാനൊഴുക്കിയ കണ്ണുനീരിലും
നിന്‍ വഞ്ചനക്കായ് വികാരമില്ല.

യാത്രയായൊടുവില്‍ മൃതി സന്നിധിതേടി
ഞാനിനി കാത്തിരിക്കാം നിനക്കായ്‌
നീയുമെന്‍ വഴിവരും,
ഇന്നോ നാളെയോ
അതു തീര്‍ച്ച...!!!

3 comments:

ajith said...

നല്ല കവിത...മനസ്സിനെ തൊടുന്നത്

Muralee Mukundan , ബിലാത്തിപട്ടണം said...

ഇന്നു ഞാൻ നാളെ നീ പോകണമവിടേക്ക്...അല്ലേ ഭായ്


‘യാത്രയായൊടുവില്‍ മൃതി സന്നിധിതേടി
ഞാനിനി കാത്തിരിക്കാം നിനക്കായ്‌
നീയുമെന്‍ വഴിവരും,
ഇന്നോ നാളെയോ ‘

A said...

മനോഹരമായ കവിത. ശരിക്കും മനസ്സിനെ സ്പര്‍ശിക്കുന്നു.