Saturday, February 20, 2016

കാവ്യസൂര്യൻ


അ..ആ.. പറഞ്ഞക്ഷരം തന്ന -
-നാളൊക്കെയും ചിത്രമായെല്ലാം
പഠിച്ചു പാടിയ പാട്ടുകളെല്ലാം ...
ആരു തന്നതറിയാതെൻ ശൈശവം


രണ്ടു പതിറ്റാണ്ടുകൾ പിന്നെ ഞാൻ
കണ്ടു നിന്നതും, കേട്ടിരുന്നതും
വിചിത്ര സൂര്യനിൻ വിരലുദിച്ച
സ്നേഹഗീതം.. നീണ്ട കാവ്യസ്പർശം

പോക്കുവെയിൽ കണ്ടു ഞാൻ,
ഭൂമിക്കു കുറിച്ച ചരമ ഗീതം
ലതയുമാചന്ദ്രനും ഗോതമ്പ് മണിയും
വാടക വീട്ടിലെ വനജോത്സനയും

ആ അക്ഷര തേജസ്സു മാഞ്ഞുപോയ്
പൂർണ്ണശ്രീയും ചെറു പുഞ്ചിരിയും
വിദ്യാതന്നോരച്ഛനു തരുമീ വാക്കുകൾ
ഈ വിരൽ പാടുമൊരു അന്ത്യാഞ്ജലി!!!

നിൻ വിദൂരമീ യാത്രയെവിടെ ?
വിടചൊല്ലാനാകില്ല..കാരണം
നീ വരില്ല... വരിലൊരിക്കലും
വിചിത്ര സൂര്യാ.. വീണ്ടുമീവഴി…!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ആ അക്ഷര തേജസ്സു മാഞ്ഞുപോയ്
പൂർണ്ണശ്രീയും ചെറു പുഞ്ചിരിയും
വിദ്യാതന്നോരച്ഛനു തരുമീ വാക്കുകൾ
ഈ വിരൽ പാടുമൊരു അന്ത്യാഞ്ജലി!!!