Saturday, February 20, 2021

സമര്‍പ്പണം

പൂമുഖം തേടി,  പുഞ്ചിരി തൂകിടാൻ ഇനിയും   കാത്തിടേണം നമ്മൾ കാലുറയ്ക്കാൻ കാലമേറെ കാത്തിരിപ്പിന്റെ കാതലായ് !

ഇത്തിരി പൂവിലുമുണ്ടാഗുണം

കാത്തിരിപ്പിൻ സുഗന്ധം

 ആ മഴയഴകും മഞ്ഞുമൊഴുകും 

ഈ കാലവും മാറിവരും !


 ദൂരമേറെയെന്നാകിലും

ആശ കൊൾക നെഞ്ചിലെന്നും

ആയിരമാരവം ചേർന്നുവന്നത് 

ആനന്ദമാകും അലയൊഴുകും !


പ്രത്യാശയെന്നും കൈമുതലായ്, 

ഈ സമയം ചരിതമെഴുതുമ്പോൾ 

അകലെയെങ്കിലും അറിയുക 

അധ്വാനത്തിനു അവധിയില്ല!!

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നിരാശകളിൽ നിന്നും പ്രത്യാശയിലേക്കായി ഒരു കാത്തിരിപ്പ്