Monday, October 4, 2010

പുകവണ്ടി

വായിലൊരു പുകവണ്ടി കൂകി വിളിച്ച്
സദാ... വായുവിലേക്കു പുക ഉയര്‍ന്നിടുന്നൂ...
വട്ടത്തിലൊരു വിസ്മയം വാകൊണ്ടു,
വിതച്ചിടാന്‍ വായ്പയെടുത്തൊന്നു വാങ്ങിടേണം....

വികാരം വലിച്ചു നീട്ടി പുകച്ചു തള്ളിടാന്‍
വിശ്വമെങ്ങും വിഭാവനം ചെയ്ത വിധിയിത്...
വരുത്തി വയ്ക്കുന്ന വിനകള്‍, എന്ത് വിപരീതം!
വിസ്മരിച്ചീടുന്നിവര്‍ വീടുമാക്കുടിയും, പരിതാപം!

ഈ ധാരവിസ്മയം കണ്ടു മടുത്തു പോയ്‌,
മാറുന്ന കാലവും, കൂടെയെന്നും മറയുന്ന മനുഷ്യനും...
വര്‍ഗ്ഗ വാസനയിന്‍ കോലാഹലങ്ങള്‍‍ക്കൊടുവില്‍
കുമ്പിട്ടു...കുരവയിട്ടു...കണ്ണടച്ച് നിന്നുപോയ്....

പുകച്ചു പെട്ടെന്ന് പുതുലോകം പൂകിടാന്‍
പുകയിലേക്കവനെ ഹോമിച്ചു നല്കിയൊടുവില്‍...
പൂക്കളിറുത്തു കെട്ടിയോള്‍, പുര പൊളിച്ചു,
പൂരപ്പറമ്പിലേയ്ക്ക് നടന്നൊടുവില്‍, വിരസാനുഭൂതിയില്‍....

5 comments:

കുസുമം ആര്‍ പുന്നപ്ര said...

വായിലൊരു പുകവണ്ടി കൂകി വിളിച്ച്
സദാ... വായുവിലേക്കു പുക ഉയര്‍ന്നിടുന്നൂ...
വട്ടത്തിലൊരു വിസ്മയം വാകൊണ്ടു,
വിതച്ചിടാന്‍ വായ്പയെടുത്തൊന്നു വാങ്ങിടേണം....

നല്ല വരികള്‍

Abdulkader kodungallur said...

കൊച്ചുരവിയെ പ്രോത്സാഹിപ്പിക്കല്‍ എന്‍റെ കടമയാണ് . അതുകൊണ്ടു തന്നെ മുഖസ്തുതി പറഞ്ഞു സുഖിപ്പിക്കാന്‍ ഞാനാളല്ല .
ആശയം നന്നായി . അത് കവിതയായി രൂപാന്തരപ്പെടുത്ത്തിയപ്പോള്‍ പ്രണവം രവികുമാറിന് പ്രണയം നഷ്ട്ടപ്പെട്ടപോലെ തോന്നി

പ്രയാണ്‍ said...

ഒരു വിഷയം മനസ്സിലിട്ട് കവിതയാക്കിയപോലെ തോന്നി............ കവിത സ്വയം വിഷയവുമായിവരുമ്പോഴാണ് കൂടുതല്‍ ഭംഗി............കാത്തിരിപ്പ് മുഷിപ്പിച്ചാലും.

ജയരാജ്‌മുരുക്കുംപുഴ said...

valare vyathyasthamaya chintha....... aashamsakal...........

Muralee Mukundan , ബിലാത്തിപട്ടണം said...

കൊള്ളാം നന്നായിരിക്കുന്നു....