Monday, December 13, 2010

കത്ത്

വേനല്‍ കഴിഞ്ഞു, വര്‍ഷഗാനം മറഞ്ഞു
വന്നണഞ്ഞില്ല, കാത്തിരിപ്പിന് ‍അവകാശികള്‍
പൂക്കാലം വന്നു, പൂമഴയിന്‍ ചെറു ചലനവും
വിരിഞ്ഞോഴുകി ഇന്നെന്റെ കാവിലെ ശംഖിയും.

അറുപതുമിരുപതും ആടിയണഞ്ഞു,
ആകെ തളര്‍ന്നു വീണു ഞാന്‍ കിടന്നു.
കാര്‍വര്‍ണ്ണ കേശമിന്നു കോടമഞ്ഞില്‍ മറഞ്ഞു,
വാര്‍ധക്യ തിലകം നന്നേ ത്രസിച്ചു നിന്നു.

കാത്തിരുന്ന കത്ത് കൈവന്നു ചേര്‍ന്നില്ല,
കാത്തെന്നെ വെച്ചിടാന്‍ വിധിക്ക് കാര്യമില്ല
കൈയൊന്നു പിടിച്ചവന്‍ തണലേകിയില്ല
കൈകഴുകിയവന്‍, പിന്നെയിവിടം കണ്ടതില്ല.

പുറകിലൊന്നു വന്നൊടുവില്‍ പോരുമെന്നു-
-പറഞ്ഞ്, കാലന്റെ കാവലനൊരു കത്ത് നീട്ടി,
കരയാമല്‍ ഞാനതു കൈയൊപ്പിട്ടു വാങ്ങി,
കാത്തിരിപ്പില്ലാ ലോകത്തിനൊരു നീട്ടോലയൊന്ന്!

17 comments:

lachu said...

വളരെ നന്നായിടുണ്ട് കൊച്ചു രവി...
''കാര്‍വര്‍ണ്ണ കേശമിന്നു കോടമഞ്ഞില്‍ മറയാന്‍,
അറുപതുമിരുപതും വരെയൊന്നും കാക്കുന്നില്ല''
ഇരുപതും ഇരുപതും തന്നെ അപ്പൂപ്പന്‍ താടിയാണ്‌

Jishad Cronic said...

നന്നായിട്ടുണ്ട് മാഷെ.,..

Abdulkader kodungallur said...

കവിത നന്നായിരിക്കുന്നു . വ്യര്‍ത്ഥവും നിരര്‍ത്ഥകവുമായ ജീവിതത്തിന്റെ സ്പന്ദനങ്ങള്‍ വരികളില്‍ തെളിഞ്ഞു നില്‍ക്കുന്നു . ആശംസകള്‍

ഇ.എ.സജിം തട്ടത്തുമല said...

കവിയുടെ മനോഗതം വെളിവായി. കവിത നന്നായി.ശംഖിയ്ക്ക് പല അർത്ഥങ്ങളുണ്ട്.സമുദ്രം,ശംഖുപുഷ്പം, ശംഖു വിളിക്കുന്നവൻ എന്നൊക്കെ. ഇവിടെ വിരിഞ്ഞൊഴുകി എന്നെഴുതിയിരിക്കുന്നതിനാൽ ശംഖുപുഷ്പം എന്നു കരുതാം.അല്പം കൂടി ദുർഗ്രാഹ്യതയില്ലാതെ പറയാമായിരുന്നുവെന്നു തോന്നി. അതുപോലെ കരയാമൽ എന്ന വാക്കിന്റെ അർത്ഥം പിടികിട്ടുന്നില്ല. അങ്ങനെയൊരു പ്രയോഗം പരിചയമില്ല.നിഘണ്ടുവിലും കാണുന്നില്ല. അങ്ങനെയൊരു ഗ്രാമ്യപദം എവിടെയെങ്കിലും ഉണ്ടോ എന്നറിയില്ല.ഉണ്ടെങ്കിൽ ക്ഷമിക്കുക. കരയാമൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്തെന്നു വ്യക്തമാക്കിയാൽ കവിത കുറച്ചുകൂടി ആസ്വദിക്കാമായിരുന്നു. ഇനിയും എഴുതുക. ആശംസകൾ!

പ്രയാണ്‍ said...

ബിംബങ്ങള്‍ രസമുണ്ട്.. കരയാമല്‍ തമിഴുവാക്കായില്ലെ?

ജന്മസുകൃതം said...

ആശയം നന്നായി..

ജയിംസ് സണ്ണി പാറ്റൂർ said...

ബിംബങ്ങള്‍ കവിതയെ മനോഹരമാക്കി

Shijith Puthan Purayil said...

വളരെ കാലത്തിനു ശേഷം ദ്വിതീയാക്ഷര പ്രാസം കവിതയില്‍ കണ്ടുതുടങ്ങിയത്തില്‍ സന്തോഷം.

പാവത്താൻ said...

കൊള്ളാം. നന്നായിട്ടുണ്ട്.

പട്ടേപ്പാടം റാംജി said...

വരികള്‍ ഇഷ്ടപ്പെട്ടു

jyo.mds said...

ഇഷ്ടപ്പെട്ടു-വ്യാഖ്യാനത്തിനൊന്നും ഞാന്‍ മുതിര്‍ന്നിട്ടില്ല.

Junaiths said...

നന്നായിരിക്കുന്നു..തുടരുക..

A said...

time and tide waits for none. meaningful lines.

Vayady said...

നല്ല അര്‍ത്ഥമുള്ള വരികള്‍! കവിത നന്നായി.

Echmukutty said...

വരികൾ ഇഷ്ടമായി.

bhairu said...

നന്നായിട്ടുണ്ട്..വര്ധക്യത്തിലെ നിസ്സഹായാവസ്ഥ.. കാല ചക്രം കറങ്ങട്ടെ..

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പാരായണാ സുഖം പകർന്നു തന്ന വരികൾ