Wednesday, February 16, 2011

പരമസത്യം

"ദൈവം സര്‍വ്വശക്തനാണ്‌"
ഓര്‍ക്കുന്നു ഞാനിത് ആരോ പണ്ടോതിയ പരമസത്യം.
"വഞ്ചിയിലിട്ടോളൂ പത്തിന്റെ രണ്ട്"
പരമസത്യം പറഞ്ഞവനിത് പറഞ്ഞില്ല,
പറയാന്‍ മറന്നതാകും പാവമാ പാമരന്‍.

"പോകുന്ന വഴിയില്‍ പുണ്യമേകാന്‍
പറയേണ്ടതെല്ലാം ഞാന്‍ ചെവിയിലോതാം,
ചൊല്ലാനിന്നു വേണം അഞ്ചിന്റെ മൂന്ന്"
പറയാന്‍ നിന്നില്ല, മുമ്പില്‍ നീട്ടി നിന്നു
വാങ്ങിയതും പിന്നെ "പോട്ടെ പോട്ടേ"

പിന്നിലെ തള്ളിനാല്‍ പകുതി കണ്ടൊടുവില്‍
പറഞ്ഞറിഞ്ഞ ആ പരം പൊരുളെ.
വലം വെച്ച് തുടങ്ങി, ദാ വഴിയിലൊരുവന്‍.!
വാല്‍കഷ്ണം പൂവില വെച്ച് തന്നു.
പല്ലിളിച്ചു...! അവനും വേണം രണ്ടോ മൂന്നോ!

പേരിനിത് കൃത്യം, നടപ്പിത് നിത്യം,
പാരില്‍ നടക്കുന്ന ഇതും പരമസത്യം!

8 comments:

lachu said...

സത്യം.. സത്യം..പരമസത്യം!

കുസുമം ആര്‍ പുന്നപ്ര said...

"വഞ്ചിയിലിട്ടോളൂ പത്തിന്റെ രണ്ട്"
ശരിയാണ്.

ഇ.എ.സജിം തട്ടത്തുമല said...

Good!

naakila said...

പരമസത്യം

Aanandi said...

രവീ..കവിതകളില്‍ എല്ലാം ഒരു യോഗി ചിരിക്കുന്നു. നന്നായിട്ടുണ്ട്. കൊച്ചു രവിയുടെ അനുഭവ കഥനത്തില്‍ നിന്നും കവിതകളുടെ ശൈലി വ്യത്യസ്തം. ഭാവുകങ്ങള്‍.

പട്ടേപ്പാടം റാംജി said...

പരമസത്യം തന്നെ ആവട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പരമസത്യം പറഞ്ഞവനിത് പറഞ്ഞില്ല,
പറയാന്‍ മറന്നതാകും പാവമാ പാമരന്‍.

നികു കേച്ചേരി said...

കമന്റിൽ വന്നയാളെ പരിചയപെടാൻ വന്നതാ,
കവിതകൾ കുറച്ചൊക്കെ വായിച്ചു,
സമരസപെടാതെ കലഹിക്കുന്ന മനസിനെ നിലനിർത്തുക.
ആശംസകൾ