Wednesday, March 2, 2011

സ്പന്ദനം

സൂര്യോദയം സുനിമിഷം
സുപ്രഭാത നൃത്തം, സുന്ദര ചിത്രം
സ്വപ്ന വിസ്താരം സ്നേഹ മര്‍മ്മരം
സംഭവബഹുലം സംസ്കാര സത്വം!
സാരോപദേശം സുഖം സഫലം
സല്ലാപമുയരാന്‍ സംശുദ്ധ ഭാഷ്യം
സംസര്‍ഗ സീമയില്‍ സര്‍വ്വജ്ഞാനം
സംശയ നിവാരണം സര്‍വ്വഗുണം
സ്വാഭിമാനം സവിശേഷവിസ്മയം
സജ്ജന സമ്പര്‍ക്കം സൌഭാഗ്യ കൃത്യം
സുവര്‍ണ്ണം സൂക്ഷിപ്പൂ സമയം സാക്ഷിപത്രം
സാധ്യമാകേണം സന്മാര്‍ഗഗീത തന്‍
സമന്വയഗീതവും സര്‍ഗസംഗീതവും!
സായം സൂര്യന്‍ സാഗരം നീങ്ങുമിന്ന്
സ്മരണകള്‍ തരുമീ സ്പന്ദനം എത്ര സായൂജ്യം!

11 comments:

lachu said...

സൂര്യോദയം മുതല്‍ അസ്തമയം വരെ... സുന്ദരം തന്നെ..

Jithu said...

"സാ"യില്‍ തീര്‍ത്ത കവിത...കട്ടി ഇച്ചിരി കൂടുതലാണെലും കൊള്ളാം..hi

Umesh Pilicode said...

സ കവിത സൂപ്പര്‍ ആശംസകള്‍

ആസാദ്‌ said...

കവിത കൊള്ളാം! നന്നായിട്ടുണ്ട്!

സ്മ്രിതിയിലെ സുസ്മിതമായി
സുഭാക്ഷിതമങ്ങിരിക്കട്ടെ സുന്ദരം!

കുസുമം ആര്‍ പുന്നപ്ര said...

സുന്ദരം

Unknown said...

സുന്ദരം
സുഭാഷിതം
സുനിശ്ചയം.
ആശംസകള്‍!

ജയരാജ്‌മുരുക്കുംപുഴ said...

valare assalayittundu.... aashamsakal....

Aanandi said...

നല്ല കവിതയാണ്. പക്ഷെ സ യില്‍ തന്നെ തുടങ്ങാന്‍ ഒരുപാട് പരിശ്രമിച്ച പോലെ.

Muralee Mukundan , ബിലാത്തിപട്ടണം said...

ആദ്യാക്ഷരപ്രാസത്താലാണല്ലോ സ്പന്ദനം തുടിച്ചു നിൽക്കുന്നത്...
നന്നായിട്ടുണ്ട് കേട്ടൊ

kilithattu said...

വനയാത്രയാണോ ഈ കവിതയ്ക്ക് പ്രചോദനം...................!

A said...

കവിത അസ്സലായി