Monday, July 18, 2011

നിശബ്ദത

ഇതുമൊരുറക്കം
കിനാവുകളില്ലാതെയൊഴുകും
നീണ്ട മയക്കം.

നിലാവുമില്ല
നീലമേഘം നിറയെ നിന്നുമിന്നുമാ-
-പൂന്താരകമില്ല.

കാറ്റൊഴുക്കിന്‍ കൂടെ,
പുതു കവിത ചൊല്ലിടാനാരും
കൂട്ടിരിപ്പില്ല.

കൊതി തീര്‍ക്കാന്‍,
നിശയുടെ രാവേറെ നീളുമാ നടനമില്ല.
നിശബ്ദതയുടെ പാടുകള്‍!!

നിര്‍വൃതിയില്ല,
നീരവമൊഴുകും ആ നീര്‍പ്പുഴകള്‍.
നിശ്ചലമായ നീര്‍വഞ്ചികള്‍!

പച്ചപ്പില്ല,
പൈങ്കിളിക്കു നല്‍കാന്‍ പൂക്കളില്ല.
തളിരിടാതെ വസന്തം!

കാമിനിയില്ല,
ഇന്നെന്‍ വഴികളില്‍ വരാനായ്‌,
കാരണമില്ല.

ഭാഷയില്ലിവിടം,
ജീവിത വഴിയിലെ വേഷമില്ല,
അതിനും സ്വസ്തി!

സ്വരം മുറിഞ്ഞു;
താളലയമില്ലാതെയൊഴുകും
ഇതെന്നഴല്‍ ഗീതം.

ഇനിയെന്നോര്‍മ്മ ആര്‍ക്കു സ്വന്തം?

14 comments:

കുസുമം ആര്‍ പുന്നപ്ര said...

കവിത വായിക്കാനാരെയും ക്ഷണിക്കാത്തതെന്തേ??
ഈ നല്ല കവിതകളൊക്കെ നാലാള്‍ കാണേണ്ടേ

Umesh Pilicode said...

kollaam...

Abdulkader kodungallur said...

മൃത ഗന്ധിയായ ഈ കവിതയില്‍ കവി എവിടെയൊക്കെയോ തട്ടിത്തടഞ്ഞു വീഴാന്‍ ശ്രമിക്കുന്ന പ്രതീതിയാണ് എനിക്കനുഭവപ്പെട്ടത് . കാവ്യാശ്രമത്തിന്റെ മുറ്റത്ത് വിരിഞ്ഞ ഈ കുസുമത്തിനു കവിതയുടെ സുഗന്ധം പോരാ എന്ന് പറഞ്ഞാല്‍ പരിഭവിക്കരുത് . ശ്രമം തുടരുക .ഭാവുകങ്ങള്‍ .

പ്രയാണ്‍ said...

രസമുണ്ട് കവിത.......

jayaraj said...

nannayirikkunnu:)

ജന്മസുകൃതം said...

'നിശയുടെ രാവേറെ...'
നിശയും രാവും ഒന്നല്ലേ പിന്നെ എന്തിനാണ് ആവര്‍ത്തനം ?ശ്രദ്ധിക്കു....
നല്ല ഒഴുക്കുണ്ട്.
ചിലയിടങ്ങളില്‍ ചില്ലറ തടസ്സങ്ങളും .
സാരമില്ല പൊതുവില്‍ നല്ല കവിത
ഇനിയും എഴുതു.
ആശംസകള്‍

നികു കേച്ചേരി said...

നന്നായിരിക്കുന്നു.....
ഇഷ്ടപെട്ടു....
ഭാവുകങ്ങൾ..

ജയിംസ് സണ്ണി പാറ്റൂർ said...

ഇഷ്ടമായി രവി.

Echmukutty said...

കൊള്ളാം. ഇഷ്ടമായി.

പൈമ said...

കവിത നല്ലത്

പൈങ്കിളിക്കു നല്‍കാന്‍ പൂക്കളില്ല.
ഈ വരി ശരിയാണോ

ajith said...

ഇല്ലാ ഇല്ലാ ഇല്ലാ എന്നൊരു അഴല്‍ഗീതം...

ManzoorAluvila said...

രവി..ഒഴുക്കും താളവുമുണ്ട് ..
മറ്റുള്ളവർ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ ശ്രദ്ധിക്കുമല്ലോ..?

നന്നായിരിക്കുന്നു ആശംസകൾ

A said...

നന്നായിട്ടുണ്ട്. പിന്നെ നല്ല കവിതാ ജ്ഞാനമുള്ളവര ഇവിടെ പറഞ്ഞത് ശ്രദ്ധിക്കുമല്ലോ.

Muralee Mukundan , ബിലാത്തിപട്ടണം said...

നിര്‍വൃതിയില്ല,
നീരവമൊഴുകും ആ നീര്‍പ്പുഴകള്‍.
നിശ്ചലമായ നീര്‍വഞ്ചികള്‍!

പച്ചപ്പില്ല,
പൈങ്കിളിക്കു നല്‍കാന്‍ പൂക്കളില്ല.
തളിരിടാതെ വസന്തം!