Tuesday, September 7, 2010

പ്രത്യാശ

ഇത്തിരിവെട്ടത്തിലിമ്മിണിപ്പൂക്കളാദ്യം
പിന്നേയും പൂവിട്ടു പൂവിട്ടു പൂന്തോട്ടമായി
താഴുന്നു കേഴുന്നു തേടുന്നു വെറുതേ
പടരുന്നു പാരിലിതു പാല്‍വള്ളിപോലെ...

ചപ്പിലക്കൂട്ടങ്ങള്‍ ചളിച്ചുപൊയെങ്കില്‍
ചന്ദനമുട്ടിയിട്ടു കത്തിച്ചിടാനാകുമോ?
ചന്തമില്ലാത്തതു കൊണ്ടാകാമല്ലെങ്കില്‍
ചേറിലേക്കെറിഞ്ഞു ശിക്ഷിച്ചു പോയത്...

കണ്ടിട്ടും കേട്ടിട്ടും കാണാനും കരയാനും
തേടിയെത്തിയതാരാരോ ഈ വഴിയില്‍
പാടുന്ന പാട്ടുകള്‍ തീര്‍ന്നതോടെയിവര്‍
പ്രത്യാശ തന്നു പറയാതെ പിരിഞ്ഞു പോയ്...

ഒഴുകുന്ന വെള്ളത്തിലൊരുമയോടെ
ഒഴുകാനായൊരുമിച്ചു നിന്നവരൊന്നുപോലെ.
കഥയെന്നും തുടരേണം കാവലായി നില്‍ക്കേണം
കാരുണ്യദീപമേ കാക്കണേ നീയെന്നും ...

7 comments:

Pranavam Ravikumar said...

ഈ ലോകത്തു ആരോരുമില്ലാത്തവര്‍ക്കു വേണ്ടി എന്റെ ഈ കവിത സമര്‍പ്പണം...

Abdulkader kodungallur said...

നിസ്വനത്തിനുപോലും കാവ്യ ദേവതയുടെ താളവും ഭംഗിയും .
കൊച്ചു കൊച്ചു തിരുത്തുകള്‍ നിര്‍ദ്ദേശിക്കുന്നു.
1 . പൂവിട്ടു പൂവിട്ടു എന്ന് മതി.
2 . തേടുന്നു വെറുതെ എന്നായാല്‍ താള സുഖം .
3 . രണ്ടാം പാദത്തില്‍ നാല് വരികളും ഒന്നുടച്ചു വാര്‍ക്കണം .
4 . മൂന്നാം പാദത്തില്‍ രണ്ടാമത്തെ വരി
തേടിയെത്തി യാതാരാ രോ ഈ വഴിയില്‍ .
5 . നാലാം പാദത്തില്‍
ഒഴുകുന്ന വെള്ളത്തിലൊരുമയോടെ
ഒഴുകാനായൊരുമിച്ചു നിന്നവരൊന്നുപോലെ
കാരുണ്യദീപമേ കാക്കണേ നീയെന്നും .

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi ee kavithayum, samarppanavum..... aashamsakal...............

naakila said...

Ishtam

വി.എ || V.A said...

ആശയം കൊള്ളാം, വ്യാകരണം നല്ലതുപോലെ അറിയാമല്ലൊ- അപ്പോൾ കവിതതന്നെയാക്കാം. ശ്രീ.എ.കെ.ശ്രദ്ധിക്കുമല്ലോ.... ഇനിയും നല്ല കവിതകൾ പ്രതീക്ഷിക്കുന്നു.. ആശംസകൾ....

jyo.mds said...

നന്നായി.

Jishad Cronic said...

കൊള്ളാം...